ഹിസ്ബുൾ മുജാഹിദ്ദീന്റെ ഒന്നാം നമ്പർ കമാൻഡറായിരുന്ന ഡോ. സൈഫുള്ളയെ ഏറ്റുമുട്ടലിൽ വധിച്ചുവെന്നും ഇത് തീവ്രവാദത്തിനെതിരായ വിജയമാണെന്നും ഏറ്റുമുട്ടലിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ ജമ്മു കശ്മീർ പൊലീസ് ജനറൽ ജനറൽ ദിൽബാഗ് സിംഗ് പറഞ്ഞു.
" 2014 ഒക്ടോബർ മുതൽ സൈഫുള്ള സജീവമായിരുന്നുവെന്നും ബുർഹാൻ വാനിയുമായി വളരെക്കാലം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷാ സേന രണ്ടു ദിവസമായി സൈഫുള്ളയുടെ മുന്നേറ്റം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് മാസത്തില്‍ റിയാസ് നായിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്. സമീപകാലത്തു നിരവധി ഭീകരാക്രമണം നടത്തിയ സൈഫുള്ളയെ സുരക്ഷാസേനകൾ തേടിക്കൊണ്ടിരിക്കെയാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
advertisement
മൂന്ന് ദിവസം മുമ്പ് കശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിനു പിന്നിലും സൈഫുള്ളയാണെന്നാണ് വിവരം.