ഡൽഹി കലാപത്തിന് പ്രേരിപ്പിച്ചവർക്കും ഗൂഢാലോചന നടത്തിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇതുവരെയുള്ള എല്ലാ ലഹളകളിലും വെച്ച്, ഈ കലാപത്തിനെതിരെ ഏറ്റവും കടുത്ത നടപടികൾ സ്വീകരിക്കും. ഏതെങ്കിലും പ്രശസ്ത വ്യക്തിയാണ് കലാപത്തിന് ഉത്തരവാദിയാണെങ്കിലും, അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.
You may also like:ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു [NEWS]പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന് 597 രൂപ [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
advertisement
സിഎഎ നടപ്പാക്കുന്നതിലൂടെ ജനങ്ങളുടെ പൗരത്വം ഇല്ലാതാകാൻ പോകുന്നുവെന്ന ആശയക്കുഴപ്പം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കപ്പെട്ടുവെന്നും അമിത് ഷാ പറഞ്ഞു. എൻആർസി കൊണ്ടുവരുമെന്ന് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും, സിഎഎയിലെ ആശയക്കുഴപ്പം പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഇത് പരിഗണിക്കുകയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.