ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു
- Published by:Naseeba TC
- news18-malayalam
Last Updated:
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് വിശ്വാസ് മേത്ത
തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. സർക്കാർ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചുമതല ഏറ്റെടുക്കൽ.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് വിശ്വാസ് മേത്ത പറഞ്ഞു. സർക്കാർ തുടങ്ങി വച്ച പദ്ധതികൾ പൂർത്തീകരിക്കണം. ചീഫ് സെക്രട്ടറി സ്ഥാനം ജോലിയുടെ തുടർച്ചയാണെന്നും വിശ്വാസ് മേത്ത.ആഭ്യന്തര സെക്രട്ടറി സ്ഥാനത്തു നിന്നാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറി പദവിയിലേക്കെത്തുന്നത്.
TRENDING:അധ്യാപകനായി കെടി ജലീൽ; 14 വർഷത്തിനു ശേഷം വീണ്ടും; ഓൺലൈൻ അധ്യയനത്തിൽ ആദ്യ ക്ലാസ് മന്ത്രിയുടേത്[NEWS]പിന്നിട്ടത് പ്രതിസന്ധികൾ മാത്രം നിറഞ്ഞ കാലം; 'ഇനി നല്ല കുറേ സിനിമകൾ കാണണം' : ടോം ജോസ് [NEWS]ഫസ്റ്റ് ബെല്ലടിച്ചു; സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി [NEWS]
1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മേത്ത. 1985 ബാച്ചിലെ ആനന്ദ് കുമാർ, ഡോ.അജയ് കുമാർ , ഇന്ദ്രജിത്ത് കുമാർ സിങ്ങ് എന്നിവർ മേത്തയെക്കാൾ സീനിയറാണെങ്കിലും കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്ന് കേരളത്തിലേക്ക് വരാൻ അവർ താത്പര്യപ്പെട്ടില്ല.
advertisement

ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 01, 2020 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടോം ജോസ് പടിയിറങ്ങി; പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു