പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ

ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് പുതിയ വില 1135 ആയി വർധിച്ചു

News18 Malayalam | news18india
Updated: June 1, 2020, 12:44 PM IST
പാചക വാതക വില വര്‍ധിപ്പിച്ചു; വീട്ടുപയോഗത്തിനുള്ള സിലിണ്ടറിന്‌ 597 രൂപ
LPG
  • Share this:
പാചകവാതക സിലിണ്ടറിനു വില കൂടി. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1135 ആയി വർധിച്ചു.

മെട്രോ നഗരങ്ങളിൽ സബ്സിഡിയില്ലാത്ത ഒരു എൽപിജി സിലിണ്ടറിന് 37 രൂപയാണ് കൂടിയത്. ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ മൂന്നു മാസത്തിൽ ആദ്യമായാണ് പാചക വാതക നിരക്കിൽ വർധനവ് ഉണ്ടായിരിക്കുന്നത്. സബ്സിഡി സംബന്ധിച്ച വിശദാംശങ്ങൾ എണ്ണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല.

TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
മാർച്ച് ഏപ്രിൽ മാസങ്ങളിലായി 114 രൂപയും മേയ് മാസമാദ്യം 162.50 രൂപയും ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു. ഇതു വഴി ലോക്ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് ഇന്ധന വില ബാധ്യതയായിരുന്നില്ല. രാജ്യാന്തര വിപണിയിൽ വില കൂടിയതാണ് ഇന്ത്യയിലും വില വർധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികളുടെ വിശദീകരണം.
First published: June 1, 2020, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading