TRENDING:

Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ

Last Updated:

കനാൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പ്രദേശം വെള്ളത്തിനടിയിലായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കനത്ത നാശനഷ്ടം വിതച്ച് ഡൽഹിയിൽ അതിശക്തമായ മഴ. കുത്തൊഴുക്കിൽ ഡൽഹിയിലെ ഐടിഒ മേഖലയിലെ അണ്ണാനഗറിലുള്ള വീട് തകർന്നടിഞ്ഞു. അണ്ണാനഗർ ചേരിയിലെ കനാൽ വെള്ളം കരകവിഞ്ഞൊഴുകിയതോടെ പ്രദേശം വെള്ളത്തിനടിയിലായി.
advertisement

വീടിനുള്ളിൽ ആളിലാത്തിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വെള്ളത്തിന്റെ കുത്തൊഴിക്കിൽ വീട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വീടിന്റെ അടിത്തറ തകർന്ന് ഒലിച്ചുപോകുകയായിരുന്നു. സമീപവാസികളുടെ നിലവിളിയും കേൾക്കാം.

അമ്പത് വർഷത്തോളം പഴക്കമുള്ള കോളനിയിലാണ് അപകടമുണ്ടായത്. ഇവിടെയുള്ള വീടുകളിൽ ഭൂരിഭാഗവും കാലപ്പഴക്കമുള്ളതാണ്.

TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധർ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]

advertisement

ജനങ്ങളുടെ വീടുകളാണ് തകരുന്നത്. പ്രദേശമാകെ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. മൺസൂൺ കാലത്തിന് മുമ്പ് തന്നെ വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഡൽഹി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ ചൗധരി ആരോപിച്ചു.

സർക്കാരിന്റെ വീഴ്ച്ചയുടെ തെളിവാണിതെന്നും ഡൽഹിയുടെ വിധി കെജ്രിവാൾ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുകയാണെന്നും അനിൽ ചൗധരി കുറ്റപ്പെടുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഴ ശക്തമായതോടെ അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി ഡപ്യൂട്ടി ചീഫ് മിനിസ്റ്റർ മനീഷ് സിസോദിയ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Delhi Rain | നോക്കിനിൽക്കേ വീട് കുത്തൊഴുക്കിൽ തകർന്നടിഞ്ഞു ; ഡൽഹിയിൽ കനത്ത മഴ
Open in App
Home
Video
Impact Shorts
Web Stories