ന്യൂഡൽഹി: കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മിൽ ബന്ധമുണ്ടെന്ന് വിദഗ്ധർ. ഐഐടി ഭുവനേശ്വറിലേയും എയിംസിലേയും ഗവേഷകർ സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തിൽ തണുപ്പ് വർധിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനം തീവ്രമാകുന്നതിന് അനുകൂലമായേക്കാം.
ഐഐടി ഭുവനേശ്വർ സ്കൂൾ ഓഫ് എർത്ത്, ഓഷ്യൻ ആന്റ് ക്ലൈമറ്റിക് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ വി വിനോജിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.
അന്തരീക്ഷ താപനില കൂടുമ്പോൾ കോവിഡ് 19 വ്യാപനത്തിൽ കുറവുണ്ടായെന്ന് കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. താപനിലയിൽ ഒരു ഡിഗ്രീ സെൽഷ്യസിന്റെ വർധനവുണ്ടാകുമ്പോൾ കോവിഡ് വ്യാപനത്തിൽ 0.99 ശതമാനത്തിന്റെ കുറവുണ്ടാകുന്നു. ഇതേപോലെ താപനില കൂടുമ്പോൾ കേസുകളുടെ എണ്ണവും വർധിക്കുന്നുവെന്നുമാണ് പഠനം പറയുന്നത്.
അതേസമയം, വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്നും ഗവേഷകർ പറയുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.