TRENDING:

കടം വാങ്ങിയോ മോഷ്ടിച്ചോ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന് കോടതി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കടം വാങ്ങിയോ മോഷ്ടിച്ചോ യാചിച്ചോ ഭര്‍ത്താവ് ഭാര്യയെയും മക്കളെയും സംരക്ഷിക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ്.
advertisement

ഭര്യയെയും മക്കളെയും സംരക്ഷിക്കുക എന്നതാണ് ഭര്‍ത്താവിന്റെ പ്രഥമിക ഉത്തരവാദിത്തമെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യയ്ക്ക് ചെലവിനു കൊടുക്കാത്തതിനെ തുടര്‍ന്ന് ജയിലിലായ ഭര്‍ത്താവ് നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എച്ച.എസ്. മദന്റേതാണ് ഈ സുപ്രാധന ഉത്തരവ്. 2013 -ല്‍ ജസ്റ്റിസ് ജിതേന്ദ്ര ചൗഹാനും ഇതിനു സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഭര്യയ്ക്ക് ചെലവിനു നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുടുംബ കോടതി 12 മാസത്തെ തടവിനു ശിക്ഷിക്കപ്പെട്ടയാളാണ് വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഭാര്യയ്ക്കും കുട്ടികള്‍ക്കും ചെലവിനു നല്‍കാത്തതിന് ഒരു മാസത്തെ തടവിനു വിധിക്കാനെ നിയമത്തില്‍ വ്യവസ്ഥയുള്ളെന്നു കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ കുടിശിക വരുത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചാലും ബാധ്യതയില്‍ നിന്ന് ഒഴിവാകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഒരുമാസം കുടിശിക വരുത്തുന്നതിനാണ് ഒരു മാസത്തെ ജയില്‍ ശിക്ഷ വിധിക്കുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാലവധി കൂടുമെന്നും കോടതി വ്യക്തമാക്കി. ഈ വിധി പ്രസ്താവിക്കുന്നതിനിടയിലാണ് മോഷ്ടിച്ചോ യാചിച്ചോ ഭര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കേണ്ടത് ഭര്‍ത്താവിന്റെ പ്രഥമിക ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
കടം വാങ്ങിയോ മോഷ്ടിച്ചോ ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കണമെന്ന് കോടതി