ശബരിമല ഹർജികൾ: സുപ്രീംകോടതിയിൽ എന്ത് സംഭവിക്കും?
Last Updated:
#എം ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്‍റ് ന്യൂസ് കോ-ഓർഡിനേറ്റർ, ന്യൂസ് 18 കേരള
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളും റിട്ട് ഹർജികളും നവംബർ 13ന് സുപ്രീം കോടതി പരിഗണിക്കും. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സുപ്രീം കോടതിയുടെ നിലപാട് സർക്കാരിനും ദേവസ്വം ബോർഡിനും പ്രതിഷേധവുമായി രംഗത്തുള്ള വിശ്വാസികൾക്കും ഏറെ നിർണായകമാണ്. ഹർജികളിൽ സുപ്രീം കോടതി എന്ത് നിലപാടായിരിക്കും സ്വീകരിക്കുക? ഒന്ന് പരിശോധിക്കാം...
റിട്ട് ഹർജിയിലെ സാധ്യതകൾ:
1. എല്ലാ റിട്ട് ഹർജികളും തള്ളുക. ഇന്ത്യൻ യംഗ് ലോയേഴ്‌സ് അസോസിയേഷൻ ആർട്ടിക്കിൾ 32 പ്രകാരം നൽകിയ റിട്ട്. ഹർജിയിലാണ് സുപ്രീം കോടതി വിധി. ഈ വിധിക്ക് എതിരെ നൽകിയ മറ്റൊരു റിട്ട് ഹർജി നിലനിൽക്കില്ല എന്ന് വിധിക്കാം. ഒരു വിധിക്ക് എതിരെ നൽകിയ മറ്റൊരു റിട്ട് ഹർജി പരിഗണിച്ചു വിധി റദ്ധാക്കാൻ ആകില്ലെന്ന് ഒമ്പതംഗ ബെഞ്ചിന്റെ വിധിയുണ്ട്.
advertisement
2. റിട്ട് ഹർജികളിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിക്കുക. ഹർജികൾ ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികളായ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കുക.
3. റിട്ട് ഹർജികൾ പുനഃപരിശോധന ഹർജി പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുക. അങ്ങനെ ഒരേ വിഷയത്തിനുള്ള വ്യത്യസ്ത ഹർജികൾ എല്ലാം ഒരുമിച്ചു പരിഗണിക്കാൻ വഴിയൊരുക്കുക.
4. ശബരിമല യുവതീ പ്രവേശന വിധി അഞ്ചംഗ ബെഞ്ചിന്റേത് ആയതിനാൽ മൂന്നംഗ ബെഞ്ചിന് ഹർജി അതിലും വിശാലമായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാം.
advertisement
5. പുനഃപരിശോധന ഹർജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് പരിഗണിക്കാനിരിക്കെ റിട്ട് ഹർജികൾ ആ തീരുമാനം വന്ന ശേഷം പരിഗണിക്കാൻ മാറ്റുക.
പുനഃപരിശോധന ഹർജിയിലെ സാധ്യതകൾ...
(ഹർജികൾ നാളെ പരിഗണിക്കുമോ, ചേംബറിൽ ആണോ തുറന്ന കോടതിയിൽ ആണോ പരിഗണിക്കുകയെന്ന് ഇന്ന് വൈകുന്നേരം സപ്ലിമെന്ററി ലിസ്റ്റ് വരുമ്പോൾ അറിയാം)
1. യുവതീ പ്രവേശന വിധിക്ക് എതിരെ സമർപ്പിക്കപ്പെട്ട 45ലധികം പുനഃപരിശോധന ഹർജികൾ ജഡ്ജിമാർ ചേംബറിൽ പരിശോധിച്ചു തള്ളുക.
advertisement
2. വിധിയിൽ പിഴവുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധന ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിക്കുക. ഹർജികളിൽ നോട്ടീസ് അയച്ചു തുറന്ന കോടതിയിൽ വാദത്തിനായി ലിസ്റ്റ് ചെയ്യുക.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 13, 2018 10:03 AM IST


