മൃഗസ്നേഹിയായ ബിടി ശ്രീനിവാസ് എന്നയാളാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതികളെ തിരിച്ചറിയുന്നവർക്ക് രണ്ട് ലക്ഷം രൂപ നൽകുമെന്നാണ് പ്രഖ്യാപനം. നഗരത്തിലെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ സെക്രട്ടറിയാണ് ബിസിനസുകാരനായ ഇയാൾ.
മിണ്ടാപ്രാണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയതിനെ കുറിച്ചറിഞ്ഞ് വളരെയധികം ദുഃഖം തോന്നിയെന്ന് ശ്രീനിവാസ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നിർഭാഗ്യവശാൽ പ്രതികളെ ഇതുവരെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പ്രതികളെ കണ്ടുപിടിക്കുന്നതിനായി പ്രദേശവാസികളിൽ താത്പര്യം ഉണ്ടാക്കുന്നതിനാണ് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്- ശ്രീനിവാസ് പറഞ്ഞു.
advertisement
TRENDING:'ആ ബിലാൽ ഞാനല്ല, എന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുത്' താഴത്തങ്ങാടി കൊലക്കേസിനെക്കുറിച്ച് യുവാവ് ഫേസ്ബുക്കിൽ [NEWS]Safe Sex During Covid|കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു [NEWS]#Istandwithmalappuram മലപ്പുറത്തിന് പിന്തുണ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്
[NEWS]
ക്രൂരതയുടെ അങ്ങേയറ്റണാണിതെന്നും അതുകൊണ്ടാണ് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നയാൾക്ക് കേരളത്തിൽ നേരിട്ടെത്തി തന്നെ തുക കൈമാറുമെന്നാണ് അദ്ദേഹം പറയുന്നത്.