#Istandwithmalappuram മലപ്പുറത്തിന് പിന്തുണ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്​ടാഗ്​

Last Updated:

#Istandwithmalappuram എന്ന ഹാഷ്​ടാഗിലാണ്​ മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്ക് പ്രതിഷേധങ്ങൾ ഉയരുന്നത്

പാലക്കാട്​ ജില്ലയിൽ ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ട്വിറ്ററിലും പ്രതിഷേധം. ഐ സ്​റ്റാൻഡ്​ വിത്ത്​ മലപ്പുറം എന്ന ഹാഷ്​ടാഗിലാണ്​ മലപ്പുറത്തിനെതിരായ പ്രചാരണങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ ഉയരുന്നത്​.
#Istandwithmalappuram എന്ന ഹാഷ്​ ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങാണിപ്പോൾ. ​മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധിയാണ്​ മലപ്പുറം ജില്ലക്കെതിരായ കുപ്രചാരണങ്ങൾക്ക്​ തുടക്കം കുറിച്ചത്​.
TRENDING:Kerala Elephant Death | 'ആനപ്രശ്നം വർഗീയവത്കരിക്കാൻ ശ്രമിക്കുന്നവർ വണ്ടി വിട്ടോ; ഇത് കേരളമാണ്': നടൻ നീരജ് മാധവ് [NEWS]Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS]Kerala Elephant Death | 'ഇത് കരുതിക്കൂട്ടിയുള്ള കൊലപാതകം'; പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവത്തിൽ രത്തൻ ടാറ്റയുടെ പ്രതികരണം [NEWS]
'മലപ്പുറം ഇത്തരം സംഭവങ്ങൾക്ക്​ കുപ്രസിദ്ധമാണ്​. പ്രത്യേകിച്ച്​ മൃഗങ്ങൾക്കെതിരായ അതിക്രമങ്ങളിൽ. നേരത്തെ ഇവിടെ വിഷം കൊടുത്ത് നിരവധി​ പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ്​ ഇത്തരത്തിൽ കൊന്നൊടുക്കിയത്​. സംഭവത്തിൽ സർക്കാർ ഇതുവരെ കേസെടുക്കാൻ തയാറായിട്ടില്ല. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാറിന്​ ഭയമാണ്​. സംസ്​ഥാനത്ത്​ ദിനംപ്രതി മൂന്ന്​ ആനകൾ കൊല്ലപ്പെടുന്നുണ്ട്​. അറുനൂറോളം ആനകളാണ്​ സംസ്​ഥാനത്ത്​ വിവിധ കാരണങ്ങളാൽ കൊല്ലപ്പെട്ടത്​​. രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിന്​ സമീപമാണ്​ ആന ചരിഞ്ഞ സംഭവം. എന്തു​കൊണ്ട്​ അദ്ദേഹം വിഷയത്തിൽ ഇടപെട്ടി​ല്ല' -ഇതായിരുന്നു മനേക ഗാന്ധിയുടെ പ്രസ്​താവന.
advertisement
മലപ്പുറം ജില്ലക്കെതിരെയുള്ള മനേക ഗാന്ധിയുടെ പ്രചാരണം ആസൂത്രിതമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനാലാണ്​ വസ്​തുത ബോധ്യപ്പെട്ടിട്ടും മുൻ നിലപാടിൽ നിന്നും അവർ പിന്നാക്കം പോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
#Istandwithmalappuram മലപ്പുറത്തിന് പിന്തുണ; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഹാഷ്​ടാഗ്​
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement