'ആ ബിലാൽ ഞാനല്ല, എന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുത്' താഴത്തങ്ങാടി കൊലക്കേസിനെക്കുറിച്ച് യുവാവ് ഫേസ്ബുക്കിൽ

Last Updated:

ആ ബിലാൽ താനല്ലെന്നും, തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്നും മുഹമ്മദ് ബിലാൽ ഫേസ്ബുക്ക് വീഡിയോയിൽ അഭ്യർഥിക്കുന്നു...

കോട്ടയം: താഴത്തങ്ങാടി കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പേരുമായുള്ള സാമ്യം കുമ്മനം സ്വദേശിയായ യുവാവിനെ പൊല്ലാപ്പിലാക്കി. ഇന്നു രാവിലെ മുതൽ നിലയ്ക്കാത്ത ഫോൺ വിളികൾ വന്നതോടെയാണ് കുമ്മനം സ്വദേശിയായ മുഹമ്മദ് ബിലാൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കായിത്. ആ ബിലാൽ താനല്ലെന്നും, തന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുതെന്നും മുഹമ്മദ് ബിലാൽ അഭ്യർഥിച്ചു.
താഴത്തങ്ങാടി കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് അറിയാവുന്ന കാര്യങ്ങളേ തനിക്കും അറിയാവുവെന്ന് മുഹമ്മദ് ബിലാൽ പറയുന്നു. പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയല്ലേ, കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും ഇദ്ദേഹം പറഞ്ഞു. കുമ്മനം സ്വദേശിയായ താൻ താഴത്തങ്ങാടിയിൽ വ്യാപാരസ്ഥാപനം നടത്തുന്നതുകൊണ്ടാകാം ഇത്തരമൊരു ആശയകുഴപ്പം ഉണ്ടായതെന്നും മുഹമ്മദ് ബിലാൽ പറയുന്നു.
താഴത്തങ്ങാടിയിൽ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അവരുടെ അയൽവാസിയായ മുഹമ്മദ് ബിലാൽ എന്നയാളെ എറണാകുളത്തുനിന്ന് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ഷാനി മൻസിലിൽ ഷീബയുടെയും മെഡിക്കൽകോളേജിൽ ഗുരുതരമായി കഴിയുന്ന അവരുടെ ഭർത്താവ് എം.എ അബ്ദുൽ സാലിയുടെയും വീടുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് ബിലാൽ ആണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
advertisement
TRENDING:Kerala Elephant Death |മലപ്പുറത്തിന്റെ നന്മ അറിയാൻ സ്വന്തം കുടുംബ വീട്ടിലെ ലൈബ്രറിയിൽ തിരഞ്ഞാൽ മതി; ഹരീഷ് പേരടി [NEWS]100 ദിവസം കൊണ്ട് ഇരട്ടിതുക; മലപ്പുറത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഒളിവിൽ [PHOTOS]മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്: മഹിള കോൺഗ്രസ് സെക്രട്ടറി വീണ നായർക്കെതിരായ കേസിന് സ്റ്റേ [NEWS]
കൊലപാതകത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതി ചെങ്ങളത്തെ പെട്രോൾ പമ്പിൽ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. സാലിയുടെ കാറുമായി പമ്പിലെത്തിയ ഇയാൾ 500 രൂപയ്ക്ക് പെട്രോൾ എന്ന് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതി എറണാകുളത്തുനിന്ന് പിടിയിലായത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ആ ബിലാൽ ഞാനല്ല, എന്നെയും കുടുംബത്തെയും ബുദ്ധിമുട്ടിലാക്കരുത്' താഴത്തങ്ങാടി കൊലക്കേസിനെക്കുറിച്ച് യുവാവ് ഫേസ്ബുക്കിൽ
Next Article
advertisement
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
Vijayadashami 2025 |ഇന്ന് വിജയദശമി; കുരുന്നുകൾക്ക് വിദ്യാരംഭം, ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക്
  • വിജയദശമി ദിനത്തിൽ വിദ്യാരംഭം ചടങ്ങുകൾ നടന്നു

  • കുട്ടികൾ 'ഹരിശ്രീ' കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചു

  • വിജയദശമി ദിനം ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മ

View All
advertisement