Safe Sex During Covid | കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു

Last Updated:

ദമ്പതികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് പഠനം വ്യക്തമാക്കിയിരിക്കുന്നു.

ഈ കോവിഡ് കാലത്ത് മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും എല്ലാത്തിനും നിർബന്ധമാണ്. എന്തിന് ലൈംഗിക ബന്ധത്തിൽ പോലും ഇത്തരത്തിൽ ചില മാറ്റങ്ങൾ വരികയാണ്. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതു വഴി കൊറോണ വൈറസ് പകരാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.
കോവിഡ് കാലത്തെ ലൈംഗിക ബന്ധത്തെ കുറിച്ച് ആശങ്കകളില്ലാത്തവർ ഉണ്ടാകില്ല. കോവിഡ് കാലത്തെ സുരക്ഷിതമായ ലൈംഗിക ബന്ധം എങ്ങനെയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് ദമ്പതികൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് അമേരിക്കയിലെ ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്.
'സെക്ഷ്വൽ ഹെൽത്ത് ഇൻ ദ സാർസ് കോവിഡ് 2 ഇറ' എന്ന പേരിലുള്ള പഠനം ലൈംഗിക ബന്ധത്തിനിടെ മാസ്ക് ധരിക്കുന്നതിനു പുറമെ ദമ്പതികൾ സ്വീകരിക്കേണ്ട മറ്റ് മുൻകരുതലുകളെ കുറിച്ചും വ്യക്തമാക്കിയിരിക്കുന്നു.
advertisement
കൊറോണ വൈറസ് പകരുന്നത് തടയുന്നതിന് ലൈംഗിക ബന്ധത്തിന് മുമ്പും ശേഷവും കുളിക്കുന്നത് പ്രധാനമാണെന്നും കൂടാതെ, സോപ്പ് അല്ലെങ്കിൽ ആൾക്കഹോൾ കൊണ്ട് സ്ഥലം വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
പുരുഷന്മാരുടെ ശുക്ലത്തിൽ പോലും വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ലൈംഗിക ബന്ധത്തിൽ നിർബന്ധമായും കോണ്ടം ധരിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
advertisement
[NEWS]
ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിലെ ഏറ്റവും സുരക്ഷിതമായ സമീപനം എന്നാണ് പഠനം പറയുന്നത്. സ്വയംഭോഗം അപകടകരമല്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
advertisement
സെക്സ് ചാറ്റ്, വീഡിയോ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള സെക്സും സുരക്ഷിതമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്വകാര്യത ആശങ്കകൾ കണക്കിലെടുത്ത്, സുരക്ഷിതമായ എൻ‌ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പഠനം നിർദേശിക്കുന്നു. സുരക്ഷ കണക്കിലെടുത്ത് പുറത്തുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുതെന്നും പഠനം വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Life/
Safe Sex During Covid | കോവിഡ് കാലത്ത് സുരക്ഷിതമായ സെക്സ് ഇങ്ങനെ; പഠനങ്ങൾ പറയുന്നു
Next Article
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
'ബിഎൽഒമാരുടെ ജോലി തടസപ്പെടുത്തിയാൽ കർശന നടപടി, നിയന്ത്രണം തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രം'; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
  • ബിഎല്‍ഒമാരുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ 121ാം വകുപ്പ് പ്രകാരം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

  • ബിഎല്‍ഒമാരെ തടസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍.

  • ബിഎല്‍ഒമാരെ പോലീസ് സഹായിക്കണമെന്നും, സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ