Also Read-അർദ്ധരാത്രി വരെ ഓഫീസ് ജോലികളുടെ തിരക്ക്; മേയർ പുലർച്ചെ കുഞ്ഞിന് ജന്മം നൽകി
കുറച്ച് നേരത്തേക്കെങ്കിലും ആളുകളെ പ്രാണഭീതിയിലാക്കിയ ഭൂചലനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ട്വിറ്ററിൽ വൈറലാകുന്നത്. രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു ലൈവ് സംവാദ പരിപാടിയ്ക്കിടെയാണ് ഭൂചലനം ഉണ്ടാകുന്നത്. സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുൽ ഗാന്ധി, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു.
advertisement
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി ആയിരുന്നു രാഹുലിന്‍റെ സംവാദം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അദ്ദേഹം ഇവിടെ നിന്നായിരുന്നു ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഭൂചലനത്തെക്കുറിച്ച് രാഹുൽ പറയുന്നത് കേട്ട് മറ്റുള്ളവർ അമ്പരക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാവ് സ്വതസിദ്ധമായ രീതിയിൽ ഒന്നും സംഭാവിക്കാത്തത് പോലെ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.
രാഹുലിന്‍റെ ഈ പ്രതികരണത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി. ഭൂകമ്പവുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നേരത്തെ നടത്തിയ ഒരു പ്രസ്താവനയും കുത്തിപ്പൊക്കിയായിരുന്നു സോഷ്യൽ മീഡിയയിൽ ചിലരുടെ പ്രതികരണം.
'തന്നെ ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യാദൃശ്ചികത എന്തെന്ന് പറഞ്ഞാൽ കഴിഞ്ഞ ദിവസം ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തമാശ രൂപെണയും ചിലർ പ്രതികരിക്കുന്നുണ്ട്.