നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'അനാഥപെൺകുട്ടിയെ വിവാഹം കഴിച്ചു, 13 വയസുള്ള മകളുണ്ട്'; ശിക്ഷകിട്ടിയ വിതുര കേസ് പ്രതി ജഡ്ജിക്കു മുന്നിൽ

  'അനാഥപെൺകുട്ടിയെ വിവാഹം കഴിച്ചു, 13 വയസുള്ള മകളുണ്ട്'; ശിക്ഷകിട്ടിയ വിതുര കേസ് പ്രതി ജഡ്ജിക്കു മുന്നിൽ

  'തമിഴ്നാട്ടിലെ താംബരത്ത് അനാഥാലയം ഏറ്റെടുത്തു നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, സ്കൂൾ, ജീവനക്കാരുടെ ശമ്പളം എന്നിവയൊക്കെ നിർവ്വഹിക്കുന്നത് ഞാനാണ്'- പ്രതി പറഞ്ഞു..

  vithura case accused

  vithura case accused

  • Share this:
   കോട്ടയം; വിതുര പെൺവാണിഭ കേസിൽ ശിക്ഷ വിധിച്ച ശേഷമാണ് പ്രതിക്കു എന്തെങ്കിലും പറയാനുണ്ടോയെന്ന കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ ചോദ്യം വരുന്നത്. അൽപനേരത്തെ മൌനത്തിന് പിന്നാലെ കേസിലെ ഒന്നാം പ്രതിയായ ഷാജഹാൻ എന്ന സുരേഷ് സംസാരിച്ചു തുടങ്ങി, 'അഞ്ചുനേരം നിസ്ക്കരിക്കുന്ന മുസൽമാനാണ് ഞാൻ. അനാഥ പെൺകുട്ടിയെ വിവാഹം കഴിക്കുകയും അതിൽ 13 വയസുള്ള മകളുമുണ്ട് എനിക്ക്. തമിഴ്നാട്ടിലെ താംബരത്ത് അനാഥാലയം ഏറ്റെടുത്തു നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, സ്കൂൾ, ജീവനക്കാരുടെ ശമ്പളം എന്നിവയൊക്കെ നിർവ്വഹിക്കുന്നത് ഞാനാണ്'.

   26 വർഷം പഴക്കമുള്ള വിതുര പെൺവാണിഭ കേസിൽ 24 വർഷത്തെ തടവുശിക്ഷ ലഭിച്ചതിനു പിന്നാലെയാണ് പ്രതി ഷാജഹാൻ ഇക്കാര്യം കോടതിയിൽ പറയുന്നത്. എന്നാൽ പ്രതി കരു അർഹിക്കുന്നില്ലെന്ന് വാദി ഭാഗത്തിനുവേണ്ടി ഹാജരായ സ്പെഷ്യ. പബ്ലിക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുര പറഞ്ഞു. പ്രതിയുടെ സ്വഭാവവും കുറ്റകൃത്യത്തിന്‍റെ രീതിയും പരിശോധിക്കണമെന്ന് കേസുണ്ടായപ്പോൾ ഒളിവിൽ പോകുകയും, എല്ലാവരെയും വെറുതെ വിട്ടപ്പോൾ കീഴടങ്ങുകയും ചെയ്തയാളാണ് ഒന്നാം പ്രതി. വിചാരണ തുടങ്ങിയതോടെ ഇയാൾ വീണ്ടും ഒളിവിൽ പോകുകയും ചെയ്തു. കഴിഞ്ഞ 26 വർഷമായി ഇര അനുഭവിച്ചു വന്ന ശാരീരിക മാനസിക പീഡനങ്ങൾ പരിഗണിക്കണമെന്നും കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ വാദിച്ചു.

   സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈദ മൻസിലിൽ സുരേഷിന് ഇരുപത്തിനാലു വർഷം തടവുശിക്ഷയാണ് കഴിഞ്ഞ ദിവസം വിധിച്ചത്. 26 വർഷം പഴക്കമുള്ള പെൺവാണിഭ കേസിലാണ് ഒന്നാം പ്രതിക്ക് കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതി 24 വർഷം കഠിന തടവ് ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയാകുമ്പോൾ 17 വയസുണ്ടായിരുന്ന ഇരയ്ക്ക് ഇപ്പോൾ 42 വയസായി.

   Also Read- 26 വർഷം പഴക്കമുളള വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 24 വർഷം കഠിന തടവ്

   പ്രതി ഒരു ലക്ഷത്തി ഒമ്പതിനായിരം രൂപ പിഴ ഒടുക്കണമെന്നും ഈ തുക പെൺകുട്ടിക്കു നൽകാനും കോടതി ഉത്തരവിട്ടു. വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പത്തു വർഷം ജയിലിൽ കിടന്നാൽ മതിയാകും. ഇരസംരക്ഷണ നിയമപ്രകാരം യുവതിക്ക് മതിയായ നഷ്ടപരിഹാര തുക സർക്കാരിൽനിന്ന് നേടി കൊടുക്കുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയെ കോടതി ചുമതലപ്പെടുത്തി.

   പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ മറ്റുള്ളവർക്ക് കാഴ്‌ചവതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, തട്ടിക്കൊണ്ട് പോയി തങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതിന് രണ്ട് വർഷം തടവും 5,000 രൂപ പിഴ, അനാശാസ്യ കേന്ദ്രം നടത്തിയെന്ന കുറ്റത്തിന് രണ്ട് വകുപ്പുകളിൽ നിന്നായി 12 വർഷം തടവ് എന്നിങ്ങനെയാണ് കോടതി പുറപ്പെടുവിച്ച ശിക്ഷാ വിധിയിൽ പറയുന്നത്.

   പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബന്ദി ആക്കുകയും നിരവധി ആളുകൾക്ക് കാഴ്ചവെക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് വെള്ളിയാഴ്ച സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്. കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടതിന് പിന്നാലെയാണ് സുരേഷ് കീഴടങ്ങിയത്. 2019 ഒക്ടോബര്‍ 19 മുതലാണ് കേസിൽ മൂന്നാം ഘട്ട വിചാരണ ആരംഭിച്ചത്. മറ്റു കേസുകളിൽ വിചാരണ തുടരും.
   Published by:Anuraj GR
   First published:
   )}