കഴിഞ്ഞ ദിവസമാണ് അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനമായി രാഹുൽ ഗാന്ധി നായ്ക്കുട്ടിയെ നല്‍കിയത്. തന്‍റെ തന്നെ യൂട്യൂബ് ചാനലിലൂടെ രാഹുല്‍ ഇതിന്‍റെ പൂര്‍ണമായ വീഡിയോയും പങ്കുവച്ചിരിക്കുന്നു. നൂറിയെ താലോലിക്കുന്ന സോണിയ ഗാന്ധിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിവാദവും തലപൊക്കിയത്.
സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനവുമായി രാഹുൽ ഗാന്ധി; വൈറൽ വീഡിയോ
വടക്കന്‍ ഗോവയിലെ മാപുസയിലെ കെന്നല്‍ ക്ലബില്‍ നിന്നുമാണ് ജാക്ക് റസല്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നൂറിയെ രാഹുല്‍ ഏറ്റെടുത്ത് ഡല്‍ഹിയിലെത്തിച്ചത്. ഉപാധികളില്ലാത്ത സ്നേഹമെന്തെന്ന് മൃഗങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു. വന്നിട്ട് കുറച്ച് നാളുകളേ ആയുള്ളെങ്കിലും കുഞ്ഞുനൂറി ഞങ്ങളുടെയെല്ലാം ഹൃദയം കവര്‍ന്നുവെന്നായിരുന്നു നൂറിയുടെ ചിത്രം വേള്‍ഡ് അനിമല്‍ ഡേയില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി കുറിച്ചത്. ലാപോ എന്ന മറ്റൊരു നായക്കുട്ടിയെയും സോണിയ വളര്‍ത്തുന്നുണ്ട്.