സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനവുമായി രാഹുൽ ഗാന്ധി; വൈറൽ വീഡിയോ

Last Updated:

തന്‍റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ ഇതിന്‍റെ പൂര്‍ണമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്

അമ്മ സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനം നൽകി രാഹുൽ ഗാന്ധി. സമ്മാനം നൽകുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തന്‍റെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് രാഹുല്‍ ഇതിന്‍റെ പൂര്‍ണമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഭംഗിയുള്ള, കുഞ്ഞൊരു വളര്‍ത്തുപട്ടിക്കുട്ടിയെയാണ് അമ്മയ്ക്ക് രാഹുല്‍ സമ്മാനിച്ചത്. നൂറീ എന്ന് പേരുള്ള ഈ പട്ടിക്കുഞ്ഞിനെ എടുക്കാൻ ഗോവയിൽ പോകുന്നത് മുതലുള്ള കാര്യങ്ങള്‍ വീഡിയോയില്‍ കാണിച്ചിട്ടുണ്ട്.
ഏറെ ഹൃദ്യമായിട്ടുണ്ട് വീഡിയോ എന്നാണ് കണ്ട മിക്കരും കമന്‍റ് ചെയ്തിരിക്കുന്നത്.  ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുലിനെയും വീഡിയോയില്‍ കാണാവുന്നതാണ്. യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകര്‍ത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.
സമ്മാനം നല്‍കാൻ വീട്ടിലെത്തിയപ്പോള്‍ ആദ്യം പുറത്തുവരാൻ സോണിയാ ഗാന്ധി അല്‍പം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്‍റെ സമീപനത്തില്‍ സന്തോഷപൂര്‍വം  പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ ഇഷ്ട്ടമായി എന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളര്‍ത്തുപട്ടിയുമായി നൂറി കളിക്കുന്നതും മറ്റും വീഡിയോയില്‍ കാണാം.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
സോണിയാ ഗാന്ധിക്ക് സര്‍പ്രൈസ് സമ്മാനവുമായി രാഹുൽ ഗാന്ധി; വൈറൽ വീഡിയോ
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement