ഇന്ത്യയുടെ സ്ത്രീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. ഭീകരവാദം പലവട്ടം വെല്ലുവിളിയയുര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ട് തന്നെ പോകുകയാണ്. ഇന്ത്യക്ക് ഇത് ഐതിഹാസിക ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും ദേശീയ പതാക പാറി കളിക്കുന്നു. രക്തസാക്ഷികളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കണം. രാഷ്ട്ര നിര്‍മ്മണത്തില്‍ നെഹ്റുവിന്‍റെ പങ്കും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.
ജനാധിപത്യത്തിന്‍റെ അമ്മയാണെന്ന് ഇന്ത്യ തെളിയിച്ചു. പുതിയദിശയിൽ നീങ്ങാനുള്ള സമയമാണിത്. 75 വർഷം നീണ്ട യാത്ര ഉയർച്ച താഴ്ച്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുകളിലും ഇന്ത്യ മുന്നേറി. ഈ ആഘോഷം ഇന്ത്യയിൽ ഒതുങ്ങുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
advertisement
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരോ രാഷ്ട്രം കെട്ടിപ്പടുത്തവരോ ആയ ഡോ രാജേന്ദ്ര പ്രസാദ്, നെഹ്‌റു ജി, സർദാർ പട്ടേൽ, എസ് പി മുഖർജി, എൽ ബി ശാസ്ത്രി, ദീൻദയാൽ ഉപാധ്യായ, ജെ പി നാരായൺ, ആർ എം ലോഹ്യ, വിനോബ ഭാവെ, നാനാജി ദേശ്മുഖ്, സുബ്രഹ്മണ്യ ഭാരതി - ഇവരുടെ ദിനമാണിന്ന്. അത്തരം മഹത് വ്യക്തിത്വങ്ങൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി. ഓരോ പൗരനും രാജ്യത്തെ മാറ്റാനും ആ മാറ്റം വേഗത്തിൽ കൊണ്ടുവരാനും ആഗ്രഹിക്കുന്നു. എല്ലാ സ്വപ്നങ്ങളും അവരുടെ കൺമുന്നിൽ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി
സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോൾ ആദിവാസി സമൂഹത്തെ മറക്കാൻ കഴിയില്ല. ഭഗവാൻ ബിർസ മുണ്ട, സിദ്ധു-കാൻഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു - സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും ആദിവാസി സമൂഹത്തെ മാതൃഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകൾ ഉണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
76ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയർത്തി. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. തീവ്രവാദി ആക്രമണ മുന്നറിയിപ്പുള്ളതിനാല്‍ കനത്ത സുരക്ഷയാണ് പ്രധാന സ്ഥലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 10,000ല്‍ അധികം പൊലീസുകാരെ ഡല്‍ഹിയില്‍ മാത്രം വിന്യസിച്ചിട്ടുണ്ട്.
ഹര്‍ ഘര്‍ തിരംഗ പരിപാടിയിലൂടെ വീടുകളെയും സ്വാതന്ത്ര്യത്തിന്‍റെ വജ്ര ജൂബിലി ആഘോഷത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി. കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹര്‍ ഘര്‍ തിരംഗ ക്യാമ്ബയിന്റെ ഭാഗമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തിങ്കളാഴ്ച ദേശീയ തലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നയിക്കുന്നത്. അദ്ദേഹം ദേശീയ പതാക ഉയർത്തിയശേഷം തുടർച്ചയായി ഒമ്പതാം തവണ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു.