കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയെ മറി കടന്നെങ്കിലും ഇന്ത്യയ്ക്ക് ആശ്വാസം നൽകുന്നത് മരണനിരക്ക് ആണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 27000 ആളുകൾ ഇന്ത്യയിൽ സുഖം പ്രാപിച്ചിട്ടുണ്ട്.
You may also like:തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു [NEWS]കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി [NEWS]കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]
advertisement
ആഗോളതലത്തിൽ 44 ലക്ഷത്തിലധികം ആളുകളെയാണ് നോവൽ കൊറോണ വൈറസ് ബാധിച്ചത്. ഇതിൽ മൂന്നിലൊന്ന് കേസുകളും യുഎസിലാണ്. മൂന്നുലക്ഷം പേരാണ് കൊറോണ വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. റഷ്യ, യുകെ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ കിഴക്കൻ നഗരമായ വുഹാനിൽ ചില പുതിയ കേസുകൾ പുറത്തു വന്നിട്ടുണ്ട്. എങ്കിലും ചൈനയിൽ 100ൽ താഴെ ആളുകൾ മാത്രമാണ് ഇപ്പോൾ COVID-19 ചികിത്സയിൽ കഴിയുന്നത്. COVID-19 മൂലം ചൈനയിൽ 4,633 പേരാണ് മരിച്ചത്. 78,000ത്തിലധികം പേർ ഡിസ്ചാർജ് ചെയ്യപ്പെട്ടു.