തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; ഹർജിക്കാരന് ഒരു ലക്ഷം പിഴയും
തമിഴ്നാട്ടിൽ മദ്യശാലകൾ തുറക്കാം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു; ഹർജിക്കാരന് ഒരു ലക്ഷം പിഴയും
SC Allows Liquor Shops to Reopen in Tamil Nadu | സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തുറന്ന മദ്യശാലകള്‍ അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മദ്യശാലകള്‍ക്ക് മുന്നിലെ തിരക്കൊഴിവാക്കാൻ ഓൺലൈൻ മദ്യവിൽപന പരിഗണിക്കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. സുപ്രീംകോടതിയില്‍ മദ്യശാലകൾ തുറക്കുന്നത് തടയണമെന്ന ഹര്‍ജിയുമായെത്തിയ അഭിഭാഷകന് ഒരുലക്ഷം രൂപ പിഴയും സുപ്രീംകോടതി ചുമത്തി . സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടയ്ക്കണമെന്ന ആവശ്യവുമായി അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി തള്ളിയ കോടതി പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്ന് നിരീക്ഷിച്ചു. കോടതി ഇത്തരം നിസാര ഹര്‍ജികള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴയീടാക്കണമെന്നും അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എല്‍.നാഗേശ്വര റാവു, എസ്.കെ.കൗള്‍, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് തീരുമാനം. 'ഇത്തരത്തിലുള്ള ഹര്‍ജികള്‍ അംഗീകരിക്കാനാവില്ല. ഇതെല്ലാം പ്രശസ്തി ആഗ്രഹിച്ച് ചെയ്യുന്നതാണ്. ഞങ്ങള്‍ പിഴ ചുമത്തും.'- ജസ്റ്റിസ് റാവു അഭിപ്രായപ്പെട്ടു.
മദ്യശാലകള്‍ തുറന്നതോടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്യശാലകള്‍ അടച്ചിടണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കുമാര്‍ എന്ന അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദത്തിനായി ഹാജരായ അദ്ദേഹം രാജ്യത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിരവധി കേസുകളുണ്ടെന്ന് മറക്കരുതെന്നും ഓര്‍മിപ്പിച്ചു. എന്നാല്‍ അതും മദ്യവിൽപനയുമായി എന്താണ് ബന്ധമുള്ളതെന്നും സുപ്രീംകോടതി ചോദിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.