കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനായ ബന്ധുവിനെയാണ് പൊലീസുകാരൻ സന്ദർശിച്ചത്.
കൽപറ്റ: വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച മാനന്തവാടി സ്റ്റേഷനിലെ പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തിയെന്നു കണ്ടെത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ജീവനക്കാരനും വയലാ സ്വദേശിയുമായ ബന്ധുവിനെയാണ് ഇദ്ദേഹം സന്ദര്‍ശിച്ചത്. ഇതേത്തുടർന്ന് ബന്ധുവിനെ പ്രാഥമിക നിരീക്ഷണ പട്ടികയിൽ ഉള്‍പ്പെടുത്തി.
[PHOTOS]മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പ്രതിഷേധിച്ചു; അധ്യാപകന് സസ്പെൻഷൻ [NEWS]കോവിഡ് പോസിറ്റീവായ യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകി; കുവൈറ്റിൽ നിന്നെത്തിയ 26 കാരിക്ക് നടത്തിയത് സിസേറിയൻ [NEWS]
മാനന്തവാടി സ്റ്റേഷനിലെ മൂന്ന് പൊലീസുകാരിലാണ് രോഗം സ്ഥിരീകരിച്ചത്. സ്റ്റേഷനിലെ 24 പേരുടെ സ്രവം പരിശോധനക്കയച്ചതിലാണ് മൂന്ന് പേരുടെ ഫലം പോസിറ്റീവായത്. ഇതിനു പിന്നാലെ എസ്പിയും ഡി.വൈ.എസ്പിയുമടക്കം കൂടുതല്‍ പൊലീസുകാര്‍ നിരീക്ഷണത്തിലായി. മാനന്തവാടി പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു.
advertisement
മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 24 പൊലീസുകാരടക്കം 50ഓളം പൊലീസുകാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ജില്ലാ പൊലീസ് മേധാവി, മാന്തവാടി ഡി.വൈ.എസ്പി, സുല്‍ത്താന്‍ ബത്തേരി സിഐ, രണ്ട് എസ്ഐമാര്‍ തുടങ്ങിയവരും നിരീക്ഷണത്തിലാണ്. എം.എൽ.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന അവലോകന യോഗങ്ങളും ഇനി നടക്കില്ല. മാനന്തവാടി പൊലീസ് സ്റ്റേഷനിലേക്ക് പരാതി നല്‍കാനെത്തരുതെന്നാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.
ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നും മെയ് രണ്ടിനെത്തിയ ലോറി ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച യുവാവില്‍ നിന്നാണ് പൊലീസുകാര്‍ക്ക് രോഗബാധയുണ്ടായത്.
advertisement
Location :
First Published :
May 15, 2020 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് 19: വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പൊലീസുകാരൻ കോട്ടയത്തെ ബന്ധുവീട്ടിലുമെത്തി