TRENDING:

'ഇന്ത്യ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വിശ്വസ്ത പങ്കാളിയായി നിലകൊള്ളും'; FIPIC ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

പസഫിക് മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെ വിശ്വസിക്കാമെന്നും എല്ലാ രീതിയിലുള്ള സഹകരണവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്തോ-പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ വികസന പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഇന്ത്യയ്ക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്റ് കോഓപ്പറേഷന്‍ (FIPIC) സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
advertisement

പസഫിക് മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യയെ വിശ്വസിക്കാമെന്നും എല്ലാ രീതിയിലുള്ള സഹകരണവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

”കൂട്ടായ്മയുടെ ഒരു വികസന പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഒരു വിശ്വസ്ത പങ്കാളിയായി ഇന്ത്യയെ സമീപിക്കാം. ഞങ്ങളുടെ അനുഭവങ്ങളും കഴിവും നിങ്ങള്‍ക്ക് കൂടി പകരാന്‍ ഞങ്ങള്‍ തയ്യാറാണ്. ബഹുമുഖത്വത്തില്‍ വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. പരസ്പര സഹകരണവും സ്വതന്ത്രമായതുമായ ഒരു ഇന്തോ-പസഫിക് മേഖലയാണ് ഞങ്ങളുടെയും സ്വപ്നം,” പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പസഫിക് മേഖലയിലെ രാജ്യങ്ങളെ വെറും ദ്വീപ് രാഷ്ട്രങ്ങള്‍ എന്ന നിലയിലല്ല കാണുന്നതെന്നും വളരെ വലിയ രാജ്യങ്ങളായാണ് കാണുന്നതെന്നും മോദി പറഞ്ഞു.

advertisement

Also Read- ‘രാസവള ജിഹാദ് അവസാനിപ്പിക്കും’; ജൈവകൃഷിയ്ക്ക് വേണ്ടി ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

” എന്നെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ വലിയ രാജ്യങ്ങളാണ്. ചെറിയ ദ്വീപ് രാഷ്ട്രമായല്ല കാണുന്നത്,” മോദി പറഞ്ഞു.

‘കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ എല്ലാ രാജ്യങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങള്‍, പട്ടിണി, ദാരിദ്ര്യം തുടങ്ങിയ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതോടൊപ്പം ഇപ്പോള്‍ പുതിയ പ്രതിസന്ധികളുമുണ്ടാകുന്നുണ്ട്. എന്നാല്‍ പ്രതിസന്ധികളില്‍ പസഫിക് രാഷ്ട്രങ്ങളുമായി എന്നും സൗഹാര്‍ദ്ദപരമായ ഇടപെടലാണ് ഇന്ത്യ പിന്തുടര്‍ന്ന് പോകുന്നത്. അതില്‍ എനിക്ക് സന്തോഷമുണ്ട്,’ മോദി പറഞ്ഞു.

advertisement

അതേസമയം ജി20 അധ്യക്ഷപദം വഹിക്കാനൊരുങ്ങുന്ന ഇന്ത്യയെ പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ അഭിനന്ദിച്ചു. ആഗോളതലത്തില്‍ ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Also Read-  ജി 20 ഉച്ചകോടിക്ക് ഇന്ന് കശ്മീരിൽ തുടക്കം; ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിക്കാൻ പാകിസ്ഥാൻ ശ്രമം

” നമ്മുടെയെല്ലാം ചരിത്രത്തിന് സമാനതകളുണ്ട്. കോളനിവത്കരിക്കപ്പെട്ടതിന്റെ ചരിത്രം. ആ ചരിത്രമാണ് ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളെ ഒന്നിച്ച് നിര്‍ത്തുന്നത്. ഈ വര്‍ഷം നടക്കുന്ന ജി20 സമ്മേളനത്തില്‍ ആഗോള ദക്ഷിണ രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ കൂടി അവതരിപ്പിക്കുമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ താങ്കള്‍ എനിക്ക് ഉറപ്പ് നല്‍കിയിരുന്നു. അതില്‍ നന്ദി രേഖപ്പെടുത്തുന്നു,’ എന്നും മറാപെ പറഞ്ഞു.

advertisement

പസഫികിലെ ഏകദേശം 14 ദ്വീപ് രാജ്യങ്ങളാണ് ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലന്റ് കോഓപ്പറേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

പാപ്പുവ ന്യൂഗിനിയ ഗവര്‍ണര്‍ ജനറല്‍ സര്‍ ബോബ് ദാഡെയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാപ്പുവ ന്യൂഗിനിയ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. എയര്‍പോര്‍ട്ടിലെത്തിയ മോദിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് പാപ്പുവ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ നല്‍കിയത്. സാധാരണയായി സൂര്യാസ്തമയം കഴിഞ്ഞ് എത്തുന്ന ലോക നേതാക്കളെ സ്വീകരിക്കാത്ത പാപ്പുവ ന്യൂഗിനിയ നേതാക്കള്‍ വളരെ സ്‌നേഹത്തോടെയാണ് മോദിയെ സ്വീകരിച്ചത്. എയര്‍പോര്‍ട്ടില്‍ മോദിയെ സ്വീകരിക്കാനെത്തിയ മറാപെ നരേന്ദ്രമോദിയുടെ കാലു തൊട്ട് വന്ദിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളുടെ വിശ്വസ്ത പങ്കാളിയായി നിലകൊള്ളും'; FIPIC ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories