9,272 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് സർക്കാരിന്റെ കണക്കുകൾ. 1,189 പേർ രോഗവിമുക്തരായി.
ഇന്നലെ റിപ്പോർട്ട് ചെയ്ത 29 മരണങ്ങളിൽ 11 ഉം മഹാരാഷ്ട്രയിലാണ്. മധ്യപ്രദേശ്-4, ഡൽഹി-4, കർണാടക-3, ആന്ധ്രപ്രദേശ്-2, പഞ്ചാബ്-1, തെലങ്കാന-1 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തേയും മരണം.
BEST PERFORMING STORIES:ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു [NEWS]യുഎഇയിൽ മൂന്നു പേർ കൂടി മരിച്ചു; രോഗബാധിതർ 4933 [PHOTO]കോവിഡ് പ്രതിസന്ധിക്കിടെ പച്ചക്കറി വിതരണവുമായി കേന്ദ്ര മൽസ്യ ഗവേഷണ സ്ഥാപനം [PHOTO]
advertisement
കോവിഡ് ബാധിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് മഹാരാഷ്ട്രയിലാണ്. 160 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മധ്യപ്രദേശ്-50, ഡൽഹി-28, ഗുജറാത്ത്-26, തെലങ്കാന-17, പഞ്ചാബ്-12, തമിഴ്നാട്-11, ആന്ധ്രപ്രദേശ്-9, കർണാടക-9. പശ്ചിമബംഗാളിൽ ഏഴ് പേരും ഉത്തർപ്രദേശിൽ 5 പേരും കോവിഡ് ബാധിച്ച് മരിച്ചു.
കേരളം, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മൂന്ന് പേർ രോഗം ബാധിച്ച് മരിച്ചു. ജമ്മു കശ്മീരിൽ ഏഴ് പേർ മരണപ്പെട്ടു. ജാർഖണ്ഡ‍്-2, ബിഹാർ, ഹിമാചൽ പ്രദേശ്, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് കൂടുതൽ ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി സാകേത് മാക്‌സ് ആശുപത്രിയിലെ നഴ്‌സുമാരും ഡോക്ടര്‍മാരും അടക്കം 38 ജീവനക്കാര്‍ ക്വാറന്റൈനിലാണ്. ഇവിടെ രണ്ടു മലയാളികള്‍ അടക്കം മൂന്നു നഴ്സുമാര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.