ദുബായ് : യുഎഇയിൽ മൂന്ന് കോവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 28 ആയി ഉയർന്നു. യുഎഇയിൽ രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 412 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4933 ആയി 933 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ മുക്തരായത് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ച മൂന്നു പേരും ഏഷ്യക്കാരാണ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്. പുതിയതായി 32000 പേരിൽ പരിശോധന നടത്തിയെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചത്.