TRENDING:

'ഒരു യുഗം അവസാനിച്ചു'; മിഗ്-21 പോർവിമാനങ്ങളോട് വിട പറഞ്ഞ് വ്യോമസേന

Last Updated:

മിഗ്-21 യുദ്ധവിമാനങ്ങള്‍ ഏകദേശം ആറ് പതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും ഇവ പങ്കെടുത്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിഗ് -21 ബൈസണ്‍ യുദ്ധ വിമാനത്തോട് വിട പറഞ്ഞ് ഇന്ത്യന്‍ വ്യോമസേന. ഇന്ത്യന്‍ വ്യോമസേനയുടെ നാലാം നമ്പര്‍ സൈനികവ്യൂഹമായ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്‍ലായ് പട്ടണത്തിന് മുകളിലൂടെ അവസാന പറക്കല്‍ നടത്തി. മിഗ്-21 ബൈസണും സു-30 എംകെഐയും ഒന്നിച്ചാണ് പറന്നത്. ചടങ്ങില്‍ മൂന്ന് സൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.
advertisement

Also Read- ലിഫ്റ്റിൽ വളർത്തുനായയെ കയറ്റുന്നതിനെ ചൊല്ലി തർക്കം; സ്ത്രീക്ക് റിട്ട. ഐഎഎസ് ഓഫീസറുടെ മർദനം; പിന്നാലെ കൂട്ടയടി

മിഗ്-21 യുദ്ധവിമാനങ്ങള്‍ ഏകദേശം ആറ് പതിറ്റാണ്ടോളം രാജ്യത്തിന് വേണ്ടി സേവനം ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധത്തിലും ഇവ പങ്കെടുത്തിട്ടുണ്ട്.

Also Read- ഗൾഫിൽ നിന്ന് ഒന്നുമില്ലാതെ മടങ്ങി വാടക അടയ്ക്കാനാവാതെ വീടൊഴിയാനിരിക്കെ 75 ലക്ഷം കേരളാ ലോട്ടറി അടിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

1966 മുതല്‍ ‘ഉറിയല്‍സ്’ എന്നറിയപ്പെടുന്ന സൈനികവിഭാഗമാണ് മിഗ്-21 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇനി ഇവയ്ക്ക് പകരമായി സുഖോയ്-30 എംകെഐ വിമാനങ്ങള്‍ ഉണ്ടാകും. ആധുനികവത്കരണത്തിനൊപ്പം രാജ്യത്തിന്റെ ആകാശം സംരക്ഷിക്കുന്നതിനുമുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിജ്ഞാബദ്ധതയാണ് ഈ മാറ്റത്തിലൂടെ വ്യക്തമാകുന്നതെന്ന് വ്യോമസേനാ വക്താവ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഒരു യുഗം അവസാനിച്ചു'; മിഗ്-21 പോർവിമാനങ്ങളോട് വിട പറഞ്ഞ് വ്യോമസേന
Open in App
Home
Video
Impact Shorts
Web Stories