അതേസമയം 2030-ഓടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് 19,744 കോടി രൂപയുടെ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജനുവരി 4 നായിരുന്നു പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്.’നാഷണല്‍ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്‍ പദ്ധതി അനുസരിച്ച് ദേശീയ-സംസ്ഥാന ഗ്രിഡുകളാല്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൈക്രോ ഗ്രിഡ് പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ചു,’ എന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
advertisement
പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി 25 വര്‍ഷത്തേക്കുള്ള പാട്ട വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതാണ്.’നിര്‍ദ്ദിഷ്ഠ പദ്ധതികള്‍ കിഴക്കന്‍ ലഡാക്ക് പ്രദേശങ്ങളില്‍ എന്‍ടിപിസിയുടെ നേതൃത്വത്തിലാകും സ്ഥാപിക്കുക. ബിൽഡ്, ഓൺ, ഓപ്പറേറ്റ് (build, own, operate) മാതൃകയിലാകും പദ്ധതി സംഘടിപ്പിക്കുകയെന്നും,’ സൈന്യം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
‘ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി ഒരു സോളാര്‍ പവര്‍ പ്ലാന്റ് കൂടി നിര്‍മ്മിക്കുന്നുണ്ട്. ജലം ഹൈഡ്രോളിസിസിന് വിധേയമാക്കിക്കൊണ്ട് ഹൈഡ്രജന്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് തന്നെ സൗരോര്‍ജമില്ലാത്ത സമയങ്ങളില്‍ ഇന്ധന സെല്ലുകളിലൂടെ വൈദ്യുതി നല്‍കാനും കഴിയും,’ പ്രസ്താവനയില്‍ പറയുന്നു. ഭാവിയില്‍ ഇത്തരം പദ്ധതികള്‍ വ്യാപകമായി ആരംഭിക്കാന്‍ ഈ പദ്ധതികള്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.
Also read- വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ നീട്ടി
”ഈ ധാരണാ പത്രത്തിലൂടെ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമായി ഇന്ത്യന്‍ സൈന്യം മാറിയിരിക്കുകയാണ്. ഭാവിയില്‍ സമാനമായ പദ്ധതികള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.