ഇന്റർഫേസ് /വാർത്ത /India / ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിന്റെ വിവിധ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിന്റെ വിവിധ ലുക്കിലുള്ള ഫോട്ടോ പുറത്തുവിട്ട് പൊലീസ്; തിരച്ചിൽ തുടരുന്നു

അറസ്റ്റ് ഒഴിവാക്കാൻ രൂപം മാറാൻ സാധ്യതയുള്ളതിനാൽ അമൃത്പാലിന്റെ ഏഴ് വ്യത്യസ്ത രൂപങ്ങളിലുള്ള ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്

അറസ്റ്റ് ഒഴിവാക്കാൻ രൂപം മാറാൻ സാധ്യതയുള്ളതിനാൽ അമൃത്പാലിന്റെ ഏഴ് വ്യത്യസ്ത രൂപങ്ങളിലുള്ള ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്

അറസ്റ്റ് ഒഴിവാക്കാൻ രൂപം മാറാൻ സാധ്യതയുള്ളതിനാൽ അമൃത്പാലിന്റെ ഏഴ് വ്യത്യസ്ത രൂപങ്ങളിലുള്ള ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്

  • Share this:

ഖാലിസ്ഥാൻവാദി അമൃത്പാൽ സിംഗിനായുള്ള പൊലീസ് തിരച്ചിൽ തുടരുന്നു. അമൃത്പാൽ വേഷം മാറി രക്ഷപ്പെടാൻ സാധ്യത ഉള്ളതിനാൽ പൊലീസ് ഫോട്ടോ പുറത്തുവിട്ടു. ക്ലീൻ ഷേവ് ചെയ്തുള്ള ഫോട്ടോ അടക്കമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അമൃത്പാലിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്.

അറസ്റ്റ് ഒഴിവാക്കാൻ രൂപം മാറാൻ സാധ്യതയുള്ളതിനാൽ അമൃത്പാലിന്റെ ഏഴ് വ്യത്യസ്ത രൂപങ്ങളിലുള്ള ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ക്ലീൻ ഷേവിനു പുറമേ, ജർണയിൽസിങ് ഭിന്ദ്രൻവാലയുടെ രൂപത്തിനു സമാനമായ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ പഞ്ചാബ് പോലീസ് അമൃത്പാൽ സിംഗിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

Also Read- ഹിന്ദുത്വത്തിനെതിരായ ട്വീറ്റ്; കന്നഡ നടൻ ചേതൻ കുമാർ അറസ്റ്റിൽ

അമൃത്പാൽ സിംഗിനെ രക്ഷപ്പെടാൻ സഹായിച്ച നാലുപേരെ പഞ്ചാബ് പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പൊലീസിൽ നിന്ന് രക്ഷപ്പെടാൻ അമൃത്പാൽ വ്യത്യസ്ത വാഹനങ്ങളും വേഷവുമാണ് സ്വീകരിച്ചതെന്നാണ് കണ്ടെത്തൽ. അമൃതപാൽ രക്ഷപ്പെടാൻ ഉപയോഗിച്ച ബ്രസ്സ കാർ കണ്ടെത്തിയതായി പഞ്ചാബ് ഐജിപി സുഖ്‌ചെയിൻ സിംഗ് ഗിൽ ചണ്ഡീഗഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ജലന്ധർ ജില്ലയിലെ മംഗൾ അംബിയാൻ ഗ്രാമത്തിൽ നിന്നും മൂന്ന് പേർക്കൊപ്പമാണ് അമൃത്പാൽ ബ്രസ്സ കാറിൽ ഗുരുദ്വാരയിലേക്ക് പോയത്. ഇവിടെ വെച്ച് ഇയാൾ വസ്ത്രം മാറി ഷർട്ടും പാന്റും ധരിച്ചു. ശേഷം മൂന്ന് പേർക്കൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുദ്വാരയിലേക്ക് അമൃത്പാലിനൊപ്പം പോയ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്നവരെയാണ് ഇനി പിടികൂടാനുള്ളതെന്നും പൊലീസ് അറിയിച്ചു.

അമൃത്പാലിന്റെ അനുയായികളായ 154 പേരെ ഇതിനകം പിടികൂടിയതായും പൊലീസ് അറിയിച്ചു. ‘ആനന്ദ്പൂർ ഖൽസ ഫൗജ്’ എന്ന പേരിൽ സേനയെ രൂപീകരിക്കാനാണ് അമൃത്പാലിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. പാകിസ്ഥാനിൽ നിന്നും ഐഎസ്ഐയുടെ ധനസഹായം ലഭിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതായും പൊലീസ് പറയുന്നു.

First published:

Tags: Khalistani Supporters, Punjab