TRENDING:

അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി

Last Updated:

പിണറായി വിജയന്റെ എസ് എൻ സി ലാവ് ലിൻ കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് പൊലീസിന്റെ വിജിലൻസ്, അഴിമതി വിരുദ്ധ വിഭാഗം ഡി ജി പിയായി ഐ പി എസ് ഉദ്യോഗസ്ഥൻ പി കന്തസ്വാമി നിയമിതനായി. മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സർക്കാർ ആണ് കന്തസ്വാമിയെ ഡി ജി പിയായി നിയമിച്ചത്.
advertisement

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്ത ചരിത്രമുള്ളയാൾ കൂടിയാണ് ഈ കന്തസ്വാമി. 2010ലാണ് സംഭവം എന്ന് മാത്രം. സൊഹ്റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് ആഭ്യന്തമന്ത്രി ആയിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്തത് കന്തസ്വാമി ആയിരുന്നു.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം അധികാരത്തിൽ എത്തിയാൽ എ ഐ എ ഡി എം കെ മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാർക്കെതിരെ നീങ്ങുമെന്ന് സ്റ്റാലിൻ പറഞ്ഞിരുന്നു. പ്രതിപക്ഷത്ത് ആയിരുന്ന സമയത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും മന്ത്രിമാർക്കും എതിരെ ഡി എം കെ നിരവധി

advertisement

അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

പരമ്പരാഗത വില്ലോ ബാറ്റുകളുടെ കുത്തക തകരുമോ? മുളകൊണ്ടുള്ള ക്രിക്കറ്റ് ബാറ്റുകൾ കൂടുതൽ ഫലഫ്രദം എന്ന് പഠനം

ഗവർണർ ബൻവാരിലാൽ പുരോഹിതിനും വിജിലൻസ് വിഭാഗത്തിനും ഇത് സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.

'മുസ്തഫ ജാനേ റഹ്മത്ത്': പാക് ഇന്റർനെറ്റ് താരം ദനാനീർ മൊബീന്റെ പുതിയ വൈറൽ വീഡിയോ

കാണാം

advertisement

സി ബി ഐ ഐജി ആയിരിക്കുമ്പോഴാണ് തമിഴ്നാട് കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായ കന്തസ്വാമി അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കി. 2007ൽ ഗോവയിൽ ബ്രിട്ടീഷുകാരിയായ കൗമാരക്കാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ പിടികൂടിയത് കന്തസ്വാമിയുൾപ്പെട്ട സംഘമായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; വൈറലായി

വീഡിയോ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിണറായി വിജയന്റെ എസ് എൻ സി ലാവ് ലിൻ കേസും ഇദ്ദേഹം അന്വേഷിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
അമിത് ഷായെ അറസ്റ്റ് ചെയ്ത ഐ പി എസ് ഉദ്യോഗസ്ഥൻ തമിഴ്നാട് വിജിലൻസ് ഡി ജി പി
Open in App
Home
Video
Impact Shorts
Web Stories