പരീക്ഷകൾ സുരക്ഷിതമായി തന്നെ നടപ്പാക്കുന്നതിന് പ്രത്യേക മാർഗനിർദേശങ്ങളും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കിയിരുന്നു.
പരീക്ഷ
കോവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ട് തവണയാണ് JEE പരീക്ഷ മാറ്റിവച്ചത്. വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയല്‍ അറിയിച്ചത്.
രാജ്യത്തെ 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും.
advertisement
കോവിഡ് പ്രതിരോധം
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് എൻ.ടി.എ ഡയറക്ടർ വിനീത് ജോഷി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ശരീര ഊഷ്മാവ് അടക്കമുള്ളവ പരിശോധിച്ച ശേഷമാകും വിദ്യാർഥികളെ പരീക്ഷ ഹാളുകളിൽ പ്രവേശിപ്പിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കി 12 മുതല്‍ 24 വരെ പരീക്ഷാര്‍ഥികള്‍ മാത്രമേ ഒരു മുറിയില്‍ ഉണ്ടാവുകയുള്ളു. ഗ്ലൗസും ഫേസ് മാസ്കും നിർബന്ധമാണ്. സാനിറ്റൈസറും കുടിക്കാനുള്ള വെള്ളവും വിദ്യാർഥികൾ തന്നെ കൊണ്ടുവരണം.