JEE NEET EXAM | കോവിഡ് ആശങ്ക വേണ്ട; പരീക്ഷാകേന്ദ്രങ്ങളിൽ മതിയാ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയൽ

Last Updated:

വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി

ന്യൂഡൽഹി: ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കൊവിഡിനെ പറ്റി ആശങ്കപെടേണ്ടതില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയല്‍ പറഞ്ഞു. പരീക്ഷാ കേന്ദ്രങ്ങളില്‍ നടപ്പിലാക്കേണ്ട സുരക്ഷ നടപടി ക്രമങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ എ.ടി.എ (നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി) പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഭാവിയും പ്രധാനമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് തവണയാണ് ജെ.ഇ.ഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവച്ചത്. ഇപ്പോള്‍ നടക്കുന്ന പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിക്കുന്നതിനായി അവരുടെ യാത്രാ സൗകര്യം പരിഗണിച്ച്‌ ഇഷ്ടാനുസരണം പരീക്ഷാ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയതായും രമേശ് പൊഖ്രിയല്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ പരാമര്‍ശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
അതേസമയം 8.58 ലക്ഷം വിദ്യാര്‍ത്ഥികളില്‍ ഇതുവരെ 7.50 ലക്ഷം പേരാണ് തങ്ങളുടെ ജെ.ഇ.ഇ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തത്. 15.97 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 10 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇതുവരെ നീറ്റ് അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പരീക്ഷ നടത്താനുളള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുകയാണ്. ഇതിന് പിന്നാലെ നടന്‍ സോനു സുദ് ഉള്‍പ്പെടെയുളളവര്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് പൊഖ്രിയലിന്റെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/India/
JEE NEET EXAM | കോവിഡ് ആശങ്ക വേണ്ട; പരീക്ഷാകേന്ദ്രങ്ങളിൽ മതിയാ സുരക്ഷയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി രമേശ് പൊഖ്രിയൽ
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement