ന്യൂഡൽഹി: സെപ്റ്റംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജികള്‍ കോടതി തള്ളി. പരീക്ഷ മാറ്റിയാൽ വിദ്യാർഥികളുടെ ഭാവി അപകടത്തിലാകുമെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ നീറ്റ്, ജെഇഇ മെയിൻ പ്രവേശനപരീക്ഷകൾ നീട്ടിയിരുന്നു. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് സെപ്റ്റംബർ 13നും ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷയായ ജെഇഇ മെയിൻ സെപ്റ്റംബർ 1 മുതൽ 6 വരെയുമാണു നീട്ടിയത്.
ഐഐടികളിലേക്കുള്ള ജെഇഇ അഡ്വാൻസ്ഡ് സെപ്റ്റംബർ 27നാണ്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണു വിധി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Exams in India, JEE main, Neet, Neet exam