TRENDING:

Jharkhand| 48 ലക്ഷത്തിന്റെ നോട്ടുകെട്ടുകളുമായി പിടിയിലായ ജാർഖണ്ഡ് MLAമാർ അറസ്റ്റിൽ; സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

Last Updated:

സംഭവത്തിന് പിന്നാലെ മൂന്ന് എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ 48 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളുമായി പിടിയിലായ ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ (Jharkhand Congress MLAs) അറസ്റ്റില്‍. ജാംതാഡ എംഎല്‍എ ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രി എംഎല്‍എ രാജേഷ് കച്ഛപ്, കോലെബിര എംഎല്‍എ നമന്‍ ബിക്സല്‍ കോംഗാരി എന്നിവരെയാണ് ശനിയാഴ്ച വാഹനത്തില്‍ വന്‍തുകയുമായി പശ്ചിമ ബംഗാള്‍ പൊലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കേസ് അന്വേഷണം സിഐഡി ഏറ്റെടുക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
advertisement

സംഭവത്തിന് പിന്നാലെ മൂന്ന് എംഎല്‍എമാരെയും കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് എംഎല്‍എമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സസ്പെന്‍ഡ് ചെയ്ത വിവരം ജാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള സെക്രട്ടറി ജനറല്‍ അവിനാഷ് പാണ്ഡേയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എല്ലാവരെയും സംബന്ധിച്ച കാര്യങ്ങള്‍ അറിയാമെന്നും വരുംദിവസങ്ങളില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read- Sanjay Raut| ഭൂമി കുംഭകോണം: ശിവസേന എം പി സഞ്ജയ് റൗത്തിനെ കസ്റ്റഡിയിലെടുത്ത് ഇ ഡി

advertisement

പിടിയിലായ മൂന്ന് എംഎല്‍എമാരെയും ഹൗറ റൂറല്‍ പൊലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പണത്തിന്റെ ഉറവിടത്തേക്കുറിച്ചാണ് ഇവരോട് ചോദിക്കുന്നത്. ഹൗറയിലെ റാണിഹതിയിലെ ദേശീയപാത 16ല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി വന്ന എസ് യു വി രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് പരിശോധിച്ചത്. തുടര്‍ന്ന് വലിയ അളവില്‍ പണം വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.

എംഎല്‍എമാരെ പണവുമായി പിടികൂടിയ വിഷയത്തില്‍ ബിജെപി ബന്ധം ആരോപിച്ച കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എംഎല്‍എമാര്‍ക്ക് പണം നല്‍കുകയായിരുന്നു എന്ന ആരോപണവും ഉന്നയിച്ചിരുന്നു. 'തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ബിജെപിയുടെ സ്വഭാവത്തിലുള്ള കാര്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാരിനെതിരെയും സമാനമായ കാര്യം ചെയ്തിരുന്നു'- എന്നായിരുന്നു ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബന്ധു ടിര്‍ക്കി നേരത്തെ ആരോപിച്ചത്. സര്‍ക്കാരിനെ വീഴ്ത്താന്‍ വേണ്ടി മാത്രമാണ് എംഎല്‍എമാര്‍ക്ക് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

advertisement

Also Read- ഓഗസ്റ്റ് 2 മുതല്‍ 15 വരെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാമോ?; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി

അതേസമയം, ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമമാണ് ഇതെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരേ പിടിയിലായ എംഎല്‍എമാരില്‍ ഒരാളായ ഇര്‍ഫാന്‍ അന്‍സാരിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഈ തുകകൊണ്ട് സര്‍ക്കാരിനെ വീഴ്ത്താനാകില്ലെന്ന് അവര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി ഹൗറയില്‍ ഷോപ്പിങ്ങിന്, പ്രത്യേകിച്ച് സാരികള്‍ വാങ്ങാനാണ് ഇര്‍ഫാന്‍ പോയതെന്നും അതാണ് ഒരുപാട് പണം കൈവശമുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

advertisement

English Summary: Three Congress MLAs from Jharkhand found with cash worth more than 48 lakh in West Bengal’s Howrah district were arrested after police spent the night interrogating them.

മലയാളം വാർത്തകൾ/ വാർത്ത/India/
Jharkhand| 48 ലക്ഷത്തിന്റെ നോട്ടുകെട്ടുകളുമായി പിടിയിലായ ജാർഖണ്ഡ് MLAമാർ അറസ്റ്റിൽ; സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
Open in App
Home
Video
Impact Shorts
Web Stories