Sanjay Raut| ഭൂമി കുംഭകോണം: ശിവസേന എം പി സഞ്ജയ് റൗത്തിനെ കസ്റ്റഡിയിലെടുത്ത് ഇ ഡി

Last Updated:

വസതിയിലെത്തി നടത്തിയ ചോദ്യം ചെയ്യിലിനും റെയ്‍ഡിനും ഒടുവിലാണ് കസ്റ്റഡിയിലെടുത്തത്

മുംബൈ: ശിവസേന എം പി സഞ്ജയ് റൗത്തിനെ (Sanjay Raut) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കസ്റ്റഡിയിലെടുത്തു. പത്ര ചൗൾ ഭൂമി കുംഭകോണവുമായി (Patra Chawl Land Scam Case) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി നടത്തിയ ചോദ്യം ചെയ്യിലിനും റെയ്‍ഡിനും ഒടുവിലാണ് കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇ ഡി മുംബൈയിലെ ബാൻഡുപ്പിലുള്ള സഞ്ജയ് റൗത്തിന്റെ വസതിയിൽ ഇഡി എത്തിയത്.
ജൂലൈ 20നും 27നും ഇ ഡി സമൻസ് അയച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ അതുകഴിഞ്ഞുമാത്രമെ ഹാജരാകാൻ കഴിയൂവെന്ന് സഞ്ജയ് റൗത്ത് അറിയിച്ചിരുന്നു. തുടർന്നാണ് ഞായറാഴ്ച ചോദ്യം ചെയ്യലിന് എത്തിയത്. ജൂലൈ ഒന്നിന് ഇ ഡി അദ്ദേഹത്തെ 10 മണിക്കൂറോളം ചോദ്യം ചെയ്തു. കൂട്ടാളികളായ പ്രവീൺ റൗത്ത്, സുജിത് പട്കർ എന്നിവരുമായുള്ള ബിസിനസ് ബന്ധങ്ങളെക്കുറിച്ച് അറിയാനായിരുന്നു ചോദ്യം ചെയ്യൽ.
advertisement
ഗോരെഗാവ് മേഖലയിലെ പത്ര ചൗൾ പുനർവികസനവുമായി ബന്ധപ്പെട്ടുള്ള 1034 കോടിയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രവീൺ റൗത്ത് അറസ്റ്റിലായിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഏപ്രിലിൽ സഞ്ജയ് റൗത്തിന്റെ ഭാര്യ വർഷ റൗത്തിന്റെയും സുജിത് പട്കറിന്റെ ഭാര്യ സ്വപ്ന പട്കറിന്റെയും 11.15 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടിയിരുന്നു.
advertisement
ഇതിനിടെ, ‘മഹാരാഷ്ട്രയും ശിവസേനയും പോരാട്ടം തുടരുമെന്ന്’ സഞ്ജയ് റൗത്ത് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ‘തെറ്റായ നടപടി, തെറ്റായ തെളിവുകൾ. ഞാൻ ശിവസേന വിടില്ല. ഞാൻ മരിച്ചാലും കീഴടങ്ങില്ല. ഒരു അഴിമതിയുമായും എനിക്ക് ബന്ധമില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു. സഞ്ജയ് റൗത്തിന് പിന്തുണയുമായി ശിവസേന പ്രവർത്തകർ അദ്ദേഹത്തിന്റെ വീടിനു മുന്നിൽ തടിച്ചുകൂടി.
English Summary: Shiv Sena MP Sanjay Raut was detained by the Enforcement Directorate (ED) on Sunday in connection with a money laundering case involving alleged irregularities in the redevelopment of a Mumbai ‘chawl’. The Sena leader was detained hours after an ED team, which arrived at his Mumbai residence, conducted raids at his home.
മലയാളം വാർത്തകൾ/ വാർത്ത/India/
Sanjay Raut| ഭൂമി കുംഭകോണം: ശിവസേന എം പി സഞ്ജയ് റൗത്തിനെ കസ്റ്റഡിയിലെടുത്ത് ഇ ഡി
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement