ഓഗസ്റ്റ് 2 മുതല്‍ 15 വരെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാമോ?; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി
- Published by:Arun krishna
- news18-malayalam
Last Updated:
പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളോട് അഭ്യര്‍ഥിച്ചത്.
ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi). 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി (Azadi Ka Amrit Mahotsav) ബന്ധപ്പെട്ട 'ഹര്‍ ഖര്‍ തിരംഗ' (Har Ghar Tiranga) ക്യാംമ്പെയിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളോട് അഭ്യര്‍ഥിച്ചത്.
'ഓഗസ്റ്റ് രണ്ടിന് ത്രിവര്‍ണ്ണവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. ദേശീയ പതാക രൂപകല്‍പ്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്‍മദിനമാണ് അന്ന്. അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നു. വലിയ വിപ്ലവകാരിയായ മാഡം കാമയേയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു',- മോദി പറഞ്ഞു.
Tune into this month's #MannKiBaat. https://t.co/tcBFfhznI8
— Narendra Modi (@narendramodi) July 31, 2022
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 13 മുതല്‍ 15 വരെ എല്ലാവരും വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താനും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രം മാറ്റാനുള്ള നിര്‍ദേശവും പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 31, 2022 1:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഓഗസ്റ്റ് 2 മുതല്‍ 15 വരെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കാമോ?; അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി