‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികള്‍ക്കും നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങള്‍ക്കും പകരം സനാതന ധർമ്മത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’– അദ്ദേഹം കുറിച്ചു.
സനാതനധർമം മലേറിയ, കൊതുക്, കൊറോണ, ഡെങ്കി എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 08, 2023 6:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സ്വന്തം അഭിപ്രായം പറയാൻ അവകാശമുണ്ട്’: സനാതന ധർമ വിവാദത്തിൽ ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ