ആറ് മുതൽ ഒമ്പത് വരെയുള്ള വിദ്യാർഥികൾക്ക് തുടർവിദ്യാഭ്യാസം സാധ്യമാക്കുന്ന വിദ്യാഗാമ പരിപാടി ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളും പി.യു കോളേജുകളും വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.
Also Read സംസ്ഥാനത്ത് അങ്കണവാടികൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും
സംസ്ഥാനത്തെ സാങ്കേതിക ഉപദേശക സമിതി നൽകിയ നിർദേശങ്ങളുടെ ഭാഗമായാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നുമുതൽ 10, 12 ക്ലാസുകൾ ആരംഭിക്കാനും ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യഗാമ പരിപാടിയിലൂടെ വിദ്യാഭ്യാസം നൽകാനും സമിതി നിർദ്ദേശിച്ചു. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
advertisement
ക്ലാസുകൾ ആരംഭിച്ച് 15 ദിവസത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകൾ നവംബർ 17 ന് വീണ്ടും തുറന്നിരുന്നു. ഡിസംബർ 18 വരെ കർണാടകയിൽ 9,07,123 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.