TRENDING:

പോളിങ് ബൂത്തുകൾ വാക്‌സിൻ കേന്ദ്രങ്ങളാക്കി കെജ്‌രിവാൾ; 45നു മുകളിൽ പ്രായമുള്ളവർക്ക് ഒരു മാസത്തിനകം വാക്‌സിനേഷൻ

Last Updated:

ഡൽഹിയിൽ ടോട്ടൽ 280 വാർഡുകളാണ് നിലവിലുള്ളത്. ഒരു ആഴ്ച 70 വാർഡുകൾ എന്ന രീതിയിലായിരിക്കും വാക്‌സിനേഷൻ പദ്ധതി നടപ്പിൽ വരുത്തുക. ഈ രീതിയിൽ നാല് ആഴ്ച കൊണ്ട് പദ്ധതി പൂർത്തിയാകാൻ സാധിക്കുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡൽഹിയിൽ 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് പൂർത്തീകരിക്കാനുള്ള പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ‘ജഹാൻ വോട്ട്, വഹാൻ വാക്‌സിൻ’ (എവിടെയാണോ വോട്ട് അവിടെ വാക്‌സിൻ) എന്ന പേരിൽ അറിയപ്പെടുന്ന വ്യാപകമായ കുത്തിവെപ്പ് പദ്ധതി ഓൺലൈൻ വഴി അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.
അരവിന്ദ് കെജ്‌രിവാള്‍
അരവിന്ദ് കെജ്‌രിവാള്‍
advertisement

'ജഹാൻ വോട്ട്, വഹാൻ വാക്‌സിൻ' എന്ന പദ്ധതി ഞങ്ങൾ ഉദ്‌ഘാടനം ചെയ്യുകയാണ്. ഈ പ്രായ പരിധിയിലുള്ള എല്ലാവർക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ എങ്കിലും ഉടൻ ലഭിക്കും. നാല് ആഴ്ചക്കുള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ 45നു മുകളിൽ പ്രായമുള്ള 57 ലക്ഷം പേരാണുള്ളത്.

PM Narendra Modi | വാക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും; സൗജന്യവാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി

advertisement

ഇതിൽ 27 ലക്ഷം ആളുകൾ നിലവിൽ ആദ്യഡോസ് സ്വീകരിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഈ പ്രായ പരിധിയിലുള്ള ആളുകൾക്ക് വാക്‌സിൻ കുത്തി വെക്കുന്ന സെന്ററുകൾ കാലിയായി കിടക്കുന്നുണ്ട്. നിരവധി ആളുകൾ വാക്‌സിൻ സ്വീകരിക്കാൻ വരാത്തത് കാരണമാണിത്. സർക്കാർ പ്രതിനിധികൾ ആളുകളുടെ വീട്ടിൽ ചെന്ന് വാക്‌സിനേഷൻ സംബന്ധിച്ച് ബോധവത്കരണം നടത്തും. ആളുകൾക്ക് വോട്ട് ചെയ്യുന്ന അതെ സ്ഥലത്തു വാക്‌സിൻ നൽകുന്ന പുതിയ പദ്ധതിയാണിത്. സാധാരണഗതിയിൽ വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരത്തിൽ ആണ് പോളിങ് ബൂത്തുകൾ ഉണ്ടാവാറ്,' - ഓൺലൈൻ വഴി നടന്ന പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു.

advertisement

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ നഗരമാകാൻ ഒരുങ്ങി ഗുജറാത്തിലെ കേവഡിയ

വോട്ടിംഗ് ബൂത്തിൽ കുത്തിവെപ്പ് നടത്തുന്ന പദ്ധതിയുടെ പ്രഖ്യാപനത്തോടെ രാജ്യത്ത് വ്യാപക വാക്‌സിനേഷൻ പദ്ധതി നടത്തുന്ന ആദ്യത്തെ സംസ്ഥാനമായി ഡൽഹി മാറി. വാക്‌സിൻ ക്ഷാമത്തെ തുടർന്ന് 18 - 44 പ്രായ പരിധിയിൽ ഉൾപ്പെടുന്നവർക്ക് വാക്‌സിൻ വിതരണം ചെയ്യൽ നിർത്തിവെച്ച സാഹചര്യത്തിലാണ് കെജ്‌രിവാൾ സർക്കാർ 45നു മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്തുന്ന പദ്ധതിയുമായി രംഗത്ത് വരുന്നത്.

advertisement

ഡൽഹിയിൽ ടോട്ടൽ 280 വാർഡുകളാണ് നിലവിലുള്ളത്. ഒരു ആഴ്ച 70 വാർഡുകൾ എന്ന രീതിയിലായിരിക്കും വാക്‌സിനേഷൻ പദ്ധതി നടപ്പിൽ വരുത്തുക. ഈ രീതിയിൽ നാല് ആഴ്ച കൊണ്ട് പദ്ധതി പൂർത്തിയാകാൻ സാധിക്കുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു.

'ആരെങ്കിലും കുത്തിവെപ്പ് സ്വീകരിക്കാൻ വിസമ്മതിക്കുന്നുണ്ടെങ്കിൽ അവരോട് ഇത് മാത്രമാണ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വഴിയെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കും,' - കെജ്‌രിവാൾ പറഞ്ഞു. ഡൽഹി സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം വരുന്ന 27 ദിവസത്തേക്ക് 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കുത്തിവെക്കാനുള്ള കോവിഷീൽഡ്‌ ഡോസുകൾ നിലവിൽ സ്റ്റോക്ക് ഉണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

KeyWords | arvind kejriwal, delhi, delhi government, covid, covid vaccines, covishield, polling booth, vaccine centres in delhi, ഡൽഹി, അരവിന്ദ് കെജ്‌രിവാൾ, കോവിഡ്, കുത്തിവെപ്പ്, വാക്സിൻ

മലയാളം വാർത്തകൾ/ വാർത്ത/India/
പോളിങ് ബൂത്തുകൾ വാക്‌സിൻ കേന്ദ്രങ്ങളാക്കി കെജ്‌രിവാൾ; 45നു മുകളിൽ പ്രായമുള്ളവർക്ക് ഒരു മാസത്തിനകം വാക്‌സിനേഷൻ
Open in App
Home
Video
Impact Shorts
Web Stories