HOME /NEWS /India / PM Narendra Modi | വാക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും; സൗജന്യവാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി

PM Narendra Modi | വാക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും; സൗജന്യവാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി

നരേന്ദ്ര മോദി

നരേന്ദ്ര മോദി

വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയത് സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: സുപ്രധാന പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ജൂൺ 21 മുതൽ രാജ്യത്ത് സൗജന്യ വാക്സിൻ നിലവിൽ വരും. 18 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി വാക്സിൻ നൽകും.

    സംസ്ഥാനങ്ങൾക്ക് നൽകിയിരുന്ന അമ്പത് ശതമാനം കൂടി കേന്ദ്രസർക്കാർ ഏറ്റെടുത്തു. ഇനി സംസ്ഥാനങ്ങൾക്ക് വാക്സിനു വേണ്ടി പണം മുടക്കേണ്ടി വരില്ല. വാക്സിന്റെ ചെലവ് പൂർണമായും കേന്ദ്രസർക്കാർ ആയിരിക്കും നിർവഹിക്കുക.

    ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ നഗരമാകാൻ ഒരുങ്ങി ഗുജറാത്തിലെ കേവഡിയ

    സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 150 രൂപ വരെ സർവീസ് ചാർജ് ആയി ഈടാക്കാം. സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബർ വരെ നീട്ടിയതായും പ്രധാനമന്ത്രി അറിയിച്ചു. വാക്സിനേഷൻ ചെലവ് പൂർണമായും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രം സൗജന്യമായി വാക്സിൻ നൽകും. കൂടാതെ സ്വകാര്യ ആശുപത്രികളിലെ വാക്സിനുകളുടെ നിരക്ക് കുറച്ചു. 150 രൂപയ്ക്ക് വാക്സിൻ ലഭ്യമാകും.

    വാക്സിനേഷൻ നടപടികളെ രാഷ്ട്രീയമായ വിലപേശലായി സംസ്ഥാനങ്ങൾ കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജൂൺ 21 മുതൽ കേന്ദ്ര സർക്കാരിന്‍റെ പുതിയ വാക്സിൻ നയം നിലവിൽ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    വാക്സിനേഷൻ നയം രൂപീകരിച്ചത് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന നൽകി. മുൻഗണനക്രമം തീരുമാനിച്ചതും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമാണ്. വക്സിൻ സംഭരണം കേന്ദ്രസർക്കാർ നടത്തും. സൗജന്യ വാക്സിൻ കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

    'നിങ്ങൾ ദയവായി ഇറങ്ങി പോകൂ';ഡോ.പി കെ. വാരിയർ ക്ഷോഭം ഉള്ളിലൊതുക്കി പറഞ്ഞു; പികെ വാരിയർ ക്ഷുഭിതനായത് എന്തിന് ?

    വാക്സിൻ പോളിസിയിൽ മാറ്റം വരുത്തിയത് സംസ്ഥാന സർക്കാരുകളുടെ ആവശ്യപ്രകാരമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനേഷൻ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയെന്നും വാക്സിനേഷൻ പ്രായം നിശ്ചയിച്ചത് കേന്ദ്രമാണെന്ന് തെറ്റായ പ്രചാരണം നടന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

    രാജ്യത്ത് വാക്സിൻ നൽകുന്നത് WHO മാനദണ്ഡം അനുസരിച്ചാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 23 കോടി ഡോസ് ജനങ്ങൾക്ക് നൽകി കഴിഞ്ഞു. എല്ലാവരും കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മിഷൻ ഇന്ദ്രധനുസ് യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ നൽകി വരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഏഴ് കമ്പനികൾ വാക്സിൻ ഉൽപാദനം ആരംഭിച്ചു. നേസൽ വാക്സിൻ പരീക്ഷണം പൂരോഗമിക്കുകയാണെന്നും ഇത് വിജയകരമായാൽ കുത്തിവെപ്പിന് പകരം മൂക്കിലൂടെ സ്പ്രേ ചെയ്യാമെന്നും പ്രധാനമന്ത്രി അറിയിച്ചു.

    First published:

    Tags: Cinema in covid era, Covid, Covid 19, Covid vaccine, Covid vaccine impact, Covid Vaccine in India, Pm modi, Sanjeevani