ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ നഗരമാകാൻ ഒരുങ്ങി ഗുജറാത്തിലെ കേവഡിയ

Last Updated:

കേവഡിയയിൽ ബാറ്ററി ഉപയോഗിച്ച് വാഹനങ്ങൾ ഓടാനുള്ള പദ്ധതി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി വേണ്ട നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു എന്ന് പ്രധാനമന്ത്രി അറിയിച്ചു.

electric vehicle
electric vehicle
ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ (EV) നഗരമാകാൻ ഒരുങ്ങുകയാണ് ഗുജറാത്തിലെ കേവഡിയ. കാലാവസ്ഥ വ്യതിയാനത്തെ സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതാണ് ഈ പദ്ധതി. 182 മീറ്റർ ഉയരത്തിൽ നിർമിച്ച സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ അറിയപെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയും ഇതേ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
നഗരത്തിലെ ഗതാഗത രീതികൾ പൂർണമായും ഹരിതവത്കരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഹൈഡ്രജൻ ഉപയോഗിച്ചോ അല്ലെങ്കിൽ ബാറ്ററി ഉപയോഗിച്ചോ ആയിരിക്കും കേവഡിയയിലെ ബസ് ഉൾപ്പെടെയുള്ള പൊതു ഗതാഗത വാഹനങ്ങൾ പ്രവർത്തിക്കുക. ഇതുവരെ ഉപയോഗിച്ച് പോന്നിരുന്ന ഡീസൽ ഉൾപ്പെടുന്ന ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരമോ അതിനു തുല്യമോ ആണ് പുതിയ രീതിയും.
advertisement
ശനിയാഴ്ച ലോക പരിസ്ഥിതി ദിനത്തിൽ അഭിസംബോധന ചെയ്യവെയാണ്‌ കേവഡിയയെ ഇലക്ടിക് വെഹിക്കിൾ സിറ്റി ആക്കി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയത്.
കേന്ദ്ര സർക്കാരിന്റെ ലിഥിയം അയേൺ സെല്ലുകൾ നിർമിക്കാനുള്ള 18,100 കോടി രൂപയുടെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്ക് പിന്നാലെയാണ് ഇലട്രിക് വാഹന നഗരപദ്ധതിയും നിലവിൽ വരുന്നത്. ഇത് നിലവിൽ വന്നാൽ 45,000 കോടി രൂപയുടെ നിക്ഷേപങ്ങൾ യാഥാർത്ഥ്യമാവുമെന്ന് സർക്കാർ കണക്കു കൂട്ടുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ ക്ലീൻ എനർജി പദ്ധതി നടപ്പാക്കുന്ന ഇന്ത്യ കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടുന്ന രാജ്യങ്ങളുടെ നേതൃനിരയിലാണ് സ്ഥിതി ചെയ്യുന്നത്.
advertisement
കേവഡിയയിൽ ബാറ്ററി ഉപയോഗിച്ച് വാഹനങ്ങൾ ഓടാനുള്ള പദ്ധതി നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി വേണ്ട നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നു എന്ന് പ്രധാനമന്ത്രി അറിയിച്ചു.
മുമ്പ് കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ചുരുങ്ങിയത് ഒരു നഗരത്തെയെങ്കിലും പൂർണമായും സോളാർ എനർജി ഉപയോഗിക്കുന്ന രീതിയിൽ വികസിപ്പിച്ചെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം 60 സോളാർ സിറ്റികളാണ് കേന്ദ്ര സർക്കാർ പദ്ധതിയിലുളളത്.
advertisement
ഇതിന്റെ ഭാഗമായിട്ടാണ് ഉത്തർപ്രദേശ് ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന കുംഭമേള നടക്കുന്ന പ്രയാഗ്‌രാജ് സോളാർ സിറ്റി ആക്കി മാറ്റുമെന്ന് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ സോളാർ നഗര വികസന പദ്ധതിയുടെ ഭാഗമാണ് ഈ പ്രൊജക്റ്റ്.
നിലവിൽ ഇന്ത്യ ഏകദേശം നാല് ജിഗാവാട്ട് (GW) റൂഫ്‌ടോപ് സോളാർ എനർജി നടപ്പിൽ വരുത്തിയിട്ടുണ്ട്. വൈകാതെ 2.5 GW യുടെ പദ്ധതി കൂടി നടപ്പിൽ വരുത്തുമെന്ന് കരുതപ്പെടുന്നു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 40 GW ന്റെ സോളാർ പദ്ധതിയാണ് സർക്കാരിന്റെ ലക്‌ഷ്യം.
advertisement
Tags: kevadiya, gujarat, ev, eclectic vehicle, climate change, കേവഡിയ, ഗുജരാത്ത്, ഇലക്ട്രിക് വാഹനം,
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ നഗരമാകാൻ ഒരുങ്ങി ഗുജറാത്തിലെ കേവഡിയ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement