TRENDING:

'രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമിനെപ്പോലെ' മുഖ്യമന്ത്രി പിണറായി വിജയൻ CNN-News18നോട്

Last Updated:

സ്വന്തം അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളാനോ തിരുത്താനോ കഴിയാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾക്ക് അത്രമാത്രം പ്രാധാന്യം നൽകിയാൽ മതിയെന്നും പിണറായി വിജയൻ

advertisement
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിയുടെ ബി-ടീമിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ ബി-ടീം ക്യാപ്റ്റനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്ന് CNN- News18ന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളാനോ തിരുത്താനോ കഴിയാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾക്ക് അത്രമാത്രം പ്രാധാന്യം നൽകിയാൽ മതിയെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാതെയാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പിണറായി വിജയൻ, രാഹുൽ ഗാന്ധി
പിണറായി വിജയൻ, രാഹുൽ ഗാന്ധി
advertisement

ഉത്തരേന്ത്യയിൽ, ഡൽഹി സർക്കാർ ബിജെപിക്കെതിരെ ദീർഘകാലമായി പോരാടുകയായിരുന്നു. കെജ്രിവാളും എഎപിയും ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രതിപക്ഷ സർക്കാരുകൾക്കെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായി ബിജെപി സർക്കാർ എഎപിക്കെതിരെയും നടപടികൾ സ്വീകരിച്ചു. ഒരു മന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടു. ആ സമയത്ത് എന്തുകൊണ്ടാണ് കെജ്രിവാൾ അറസ്റ്റ് ചെയ്യപ്പെടാത്തത് എന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം. കെജ്രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെട്ടു. ഇപ്പോൾ ആ കേസിന് എന്ത് സംഭവിച്ചുവെന്നും പിണറായി വിജയൻ ചോദിച്ചു.

കോടതി വിധി ബിജെപിയുടെ മുഖത്തേറ്റ അടി മാത്രമല്ല, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറ്റ തിരിച്ചടി കൂടിയാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യിക്കാൻ ബിജെപിയുടെ ബി-ടീമായി രാഹുൽ ഗാന്ധി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

advertisement

തിരഞ്ഞെടുപ്പ് സമയത്ത് എഎപി ശക്തമായിരുന്നു. അവർ ബിജെപിക്കെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ബിജെപിക്ക് തിരിച്ചുവരണമായിരുന്നു. കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിയെ സഹായിക്കുകയും അവർ വീണ്ടും അധികാരത്തിൽ വരികയും ചെയ്തു. ഇത് തന്നെയാണ് ബിഹാറിലും സംഭവിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ പരിശോധിക്കുക. അവിടെ ബിജെപിക്കെതിരെ സഖ്യമുണ്ടാകുമ്പോൾ, അത് നശിപ്പിക്കാനുള്ള നടപടികളാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതിന്റെ നേതാവ് രാഹുൽ ഗാന്ധിയാണ്. ഹരിയാനയിൽ ബിജെപി തിരിച്ചുവരുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? അത് സാധ്യമാക്കിയത് കോൺഗ്രസല്ലേ എന്നും പിണറായി വിജയൻ ചോദിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Kerala Chief Minister Pinarayi Vijayan launched a scathing attack on Rahul Gandhi, labeling him the "captain of BJP’s B-team." The CM alleged that the Congress party, under Rahul's leadership, played a key role in the arrest of Arvind Kejriwal by demanding his detention while the AAP was fighting the BJP. He further criticized the Congress for sabotaging anti-BJP alliances in North Indian states like Bihar and Haryana, effectively aiding the BJP's return to power. Vijayan concluded that Rahul Gandhi lacks the ability to learn from past political experiences and speaks without understanding the ground reality in Kerala.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമിനെപ്പോലെ' മുഖ്യമന്ത്രി പിണറായി വിജയൻ CNN-News18നോട്
Open in App
Home
Video
Impact Shorts
Web Stories