വന്യജീവി ഉള്ളിൽ കയറിയതിന്‍റെ ഞെട്ടലിലാണ് ഹോസ്റ്റൽ ഉടമ മൗസ്മി ബോറ. താനാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടതെന്നാണ് ഇവർ പറയുന്നത്.'ഞാനാണ് അതിനെ ആദ്യം കാണുന്നത്. തുണിയാണെന്ന് തെറ്റിദ്ധരിച്ച് വാലിൽ പിടിക്കുകയും ചെയ്തു. പിന്നീടാണ് അതെന്താണെന്ന് തിരിച്ചറിഞ്ഞത്' മൗസ്മി പറയുന്നു. പുള്ളിപ്പുലി ഹോസ്റ്റലിനുള്ളിൽ അകപ്പെട്ട സമയത്ത് പതിനഞ്ച് പെൺകുട്ടികളാണ് അവിടെയുണ്ടായിരുന്നത്. മൗസ്മി ഉടൻ തന്നെ കുട്ടികളെ വിവരം അറിയിച്ചു.
Also Read-39 ഭാര്യമാരും 94 മക്കളും; നൂറ് മുറികളുള്ള വലിയ വീടിന്റെ നാഥനായി മിസോറാമിലെ എഴുപത്തിയഞ്ചുകാരൻ
advertisement
തുടർന്ന് ഇവരെല്ലാം മുറിക്കുള്ളിൽ തന്നെ സുരക്ഷിതരായിരുന്നു. പിന്നാലെ ഹോസ്റ്റൽ ഉടമ വനം വകുപ്പിനെ വിവരം അറിയിച്ചു, സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്. മയങ്ങിവീണ ജീവിയെ മൃഗശാലയിലേക്ക് മാറ്റി. പരിക്കുകൾ വല്ലതും ഉണ്ടോയെന്നറിയാൻ പരിശോധനകള്‍ നടത്തിയ ശേഷം മൈക്രോച്ചിപ്പ് ധരിപ്പിച്ച് തിരികെ കാട്ടിലേക്ക് തന്നെ വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുലിയുടെ തുടർ ചലനങ്ങൾ നിരീക്ഷിക്കാനാണ് മൈക്രോച്ചിപ്പ് ഘടിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ഇതാദ്യമായല്ല ഒരു പുലി ഇത്തരത്തിൽ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുന്നത്, ഒരാഴ്ച മുമ്പ് ഉത്തർപ്രദേശിലെ ഗസീയബാദിൽ ഡെവലപ്മെന്‍റ് അതോറിറ്റി വൈസ് ചെയര്‍പേഴ്സണിന്‍റെ ജനറേറ്റർ റൂമിൽ പുള്ളിപ്പുലി കടന്നു കയറിയിരുന്നു. ജനറേറ്റർ ഓൺ ചെയ്യാനെത്തിയ ആളാണ് ഇതിനെ ആദ്യം കണ്ടത്. ഇയാൾ ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടി ജീവിയെ ആക്രമിച്ചു. ഇതിനെ തുടർന്ന് പുലി രക്ഷപ്പെടുകയായിരുന്നു.