ആകെ വിറ്റഴിച്ചതിൽ 27.56 ലിറ്ററും ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. ഇതിന് മാത്രം 152 കോടി രൂപ വിലവരും. 13 കോടി രൂപ വിലവരുന്ന 5.93 ലക്ഷം ലിറ്റർ ബിയറും വിൽപന നടത്തിയതായി എക്സൈസ് വിഭാഗം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
You may also like:Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി [NEWS]ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ [NEWS]'ഒഴിപ്പിക്കൽ' 30 വർഷം മുൻപും; ഐ കെ ഗുജ്റാൾ മുതൽ ടൊയോട്ട സണ്ണി വരെ; ചരിത്രത്തിൽ ഇടംനേടിയ 'രക്ഷകർ' [NEWS]
advertisement
ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ ഇളവുവരുത്തിതോടെ തിങ്കളാഴ്ച മുതലാണ് കർണാടകയിൽ മദ്യവിൽപന പുനരാരംഭിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 638 കോടി രൂപയുടെ മദ്യം സംസ്ഥാനത്ത് വിറ്റഴിച്ചു. ആദ്യദിവസം 45 കോടി രൂപയുടെ വിൽപനയും രണ്ടാംദിവസം 197 കോടിയുടെ മദ്യവും മൂന്നാംദിനം 231 കോടി രൂപയുടെ മദ്യവും വിറ്റഴിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മദ്യത്തിന് 11 ശതമാനം എക്സൈസ് തീരുവ വർധിപ്പിച്ചിരുന്നു. ഇതോടെയാണ് വിൽപനയിൽ അൽപും കുറവുണ്ടായതെന്നാണ് സൂചന.