ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ; മുംബൈയിലെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് BJP എംഎൽഎ

Last Updated:

ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ വൈറസ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 16,800 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മുംബൈയിൽ മാത്രം 10,714 പേർ കോവിഡ് ബാധിതരാണ്.

മുംബൈ: നഗരത്തിലെ സയൻ ആശുപത്രിയിൽ നിന്നുള്ള ദൃശ്യം മനുഷ്യമനസ്സിനെ നടുക്കും. ആശുപത്രിയിൽ കോവിഡ് 19 രോഗികൾ ഉറങ്ങുന്നത് ശവശരീരങ്ങൾക്ക് അരികെ. ബിജെപി എം എൽ എ ആയ നിതേഷ് റാണെയാണ് ആശുപത്രിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. എന്തു തരത്തിലുള്ള ഭരണസംവിധാനമാണ് ഇവിടെയുള്ളതെന്നും നാണക്കേടാണ് ഇതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
മുംബൈയിലെ സയൻ ആശുപത്രിയിൽ നിന്നുള്ള ഈ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയതാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇത് പങ്കുവെയ്ക്കപ്പെട്ട് കഴിഞ്ഞു. സിറ്റി മുൻസിപ്പൽ കോർപ്പറേഷൻ ആണ് സയൻ ആശുപത്രി നടത്തുന്നത്. മുംബൈയിലെ ഭൂരിഭാഗം കോവിഡ് 19 രോഗികളെ ചികിത്സിക്കുന്നതും ഈ ആശുപത്രിയിലാണ്.
You may also like:ഇന്ത്യയിൽ രോഗബാധിതർ 52,000 കടന്നു; മഹാരാഷ്ട്രയിൽ ഒറ്റ ദിവസം കൂടിയത് 1,200ലധികം കേസുകൾ [NEWS]പേൾ ഹാർബറിനേക്കാളും സെപ്റ്റംബർ 11 ആക്രമണത്തേക്കാളും വലിയ ദുരന്തം: ട്രംപ് [NEWS]മറ്റു സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് രൂപ കച്ചവടം; കേരളത്തിലെ വിദേശ മദ്യ വിൽപ്പന ശാലകൾ എന്തുകൊണ്ട് തുറക്കുന്നില്ല [NEWS]
രോഗികളെ ചികിത്സിക്കുന്ന വാർഡിൽ ഏഴോളം മൃതദേഹങ്ങൾ കാണാവുന്നതാണ്. ചില രോഗികൾക്ക് സമീപം ബന്ധുക്കളുണ്ട്. ഇവരും ശവശരീരങ്ങൾ കണ്ടു കൊണ്ടാണ് രോഗിക്ക് സമീപം നിൽക്കുന്നത്. ഇത് അങ്ങേയറ്റം നിഷ്ഠൂരമാണെന്ന് മുംബൈയിലെ ഭരണകക്ഷിയിലുള്ള കോൺഗ്രസിലെ മുതിർന്ന നേതാവും പറഞ്ഞു.
advertisement
"സയൻ ആശുപത്രിയിൽ രോഗികൾക്ക് സമീപം ശവശരീരങ്ങൾ കിടക്കുന്നത് അങ്ങേയറ്റം ക്രൂരമാണ്. കോവിഡ് 19 മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് WHO പുറപ്പെടുവിച്ച പ്രോട്ടോക്കോൾ എന്തുകൊണ്ടാണ് ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ പിന്തുടരാത്തത് ? പൊതു ആരോഗ്യകേന്ദ്രങ്ങളിലെ പ്രവർത്തകരെല്ലാം അവരാൽ കഴിയുന്നവിധം നന്നായാണ് രോഗികളെ ചികിത്സിക്കുന്നത്. മുംബൈ ഭരണകൂടം എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കേണ്ടതാണ്" - മുൻ കേന്ദ്രമന്ത്രി കൂടിയായ മിലിന്ദ് ദിയോറ ട്വീറ്റ് ചെയ്തു.
advertisement
advertisement
കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ ബന്ധുക്കൾ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്നും എത്രയും പെട്ടെന്ന് തന്നെ ശവശരീരങ്ങൾ മറവ് ചെയ്ത് സംഭവത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് സയൻ ആശുപത്രി ഡീൻ പ്രമോദ് ഇംഗലെ പറഞ്ഞു. മൃതദേഹങ്ങൾ പായ്ക്ക് ചെയ്ത് കഴിഞ്ഞാൽ അതിൽ നിന്ന് അണുബാധ ഉണ്ടാകില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഇന്ത്യയിൽ ഏറ്റവുമധികം കൊറോണ വൈറസ് രോഗികളുള്ളത് മഹാരാഷ്ട്രയിലാമ്. ഇതുവരെ 16,800 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. മുംബൈയിൽ മാത്രം 10,714 പേർ കോവിഡ് ബാധിതരാണ്. 400 പേരാണ് കോവിഡ് 19 ബാധിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
ആശുപത്രിയിൽ ശവശരീരങ്ങൾക്ക് അരികിലുറങ്ങുന്ന കോവിഡ് 19 രോഗികൾ; മുംബൈയിലെ ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് BJP എംഎൽഎ
Next Article
advertisement
Horoscope Oct 7 | ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ബന്ധങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാകും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റിവിറ്റി, ആത്മവിശ്വാസം, ആഴത്തിലുള്ള ബന്ധങ്ങൾ അനുഭവപ്പെടും.

  • ഇടവം രാശിക്കാർക്ക് അസ്വസ്ഥതയും തെറ്റിദ്ധാരണയും നേരിടേണ്ടി വരും, ക്ഷമ കാണിക്കാൻ പഠിക്കേണ്ടതുണ്ട്.

  • മിഥുനം രാശിക്കാർക്ക് വ്യക്തത, ആകർഷണീയത, ശക്തമായ ബന്ധങ്ങൾ അനുഭവപ്പെടും, പുതിയ സൗഹൃദങ്ങൾ കണ്ടെത്തും.

View All
advertisement