Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി

Last Updated:

Expats Return | 49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്

കൊച്ചി: രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കൽ ദൗത്യത്തിന് തുടക്കമായി. വന്ദേഭാരത് മിഷന്റെ ഭാഗമായി ഗൾഫ് നാടുകളിൽ നിന്ന് പ്രവാസികളെയും വഹിച്ചുകൊണ്ടുള്ള ആദ്യ രണ്ട് വിമാനങ്ങൾ കൊച്ചി നെടുമ്പാശ്ശേരി, കോഴിക്കോട് കരിപ്പൂർ വിമാനത്താവളങ്ങളിലിറങ്ങി. രണ്ട് വിമാനങ്ങളിലുമായി 383 പേരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അബുദാബിയിൽ നിന്ന് ഇന്ത്യൻ സമയം 6.37ന് പറന്നുയർന്ന വിമാനം രാത്രി 10.12ന് കൊച്ചിയിലെത്തി. ദുബായിൽ നിന്ന് ഇന്ത്യൻ സമയം 7.16ന് പറന്നുയർന്ന വിമാനം പത്തരയോടെ കരിപ്പൂരിലിറങ്ങി.
49 ഗർഭിണികളും നാലു കുട്ടികളും ഉൾപ്പെടെ 181 യാത്രക്കാരാണ് കൊച്ചിയിലെത്തിയത്. അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരാണ് കരിപ്പൂരിലെത്തിയത്.
ദുബായ്, അബുദാബി വിമാനത്തിൽ എത്തിയ യാത്രക്കാരെ റാപ്പിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇവരിൽ എല്ലാവരുടെയും ഫലം നെഗറ്റീവായിരുന്നു. പരിശോധനകൾക്ക്ശേഷം ഇവരെ ക്വറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. എട്ട് കെഎസ്ആർടിസി ബസും 40 ടാക്സികളുമാണ് കൊച്ചിയിൽ തയാറാക്കിയത്. കരിപ്പൂരിൽ 108 ആംബുലൻസുകളടക്കം തയാറാക്കിയിരുന്നു.
advertisement
കൊച്ചിയിലിറങ്ങിയവരിൽ തൃശൂരിലും ഗുരുവായൂരിലും ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേയ്ക്കുള്ള 60 പേരെ മൂന്നു ബസുകളിലായി കൊണ്ടു പോകും. തൃശൂർ ജില്ലയിൽ നിന്നാണ് ഏറ്റവും അധികം യാത്രക്കാർ. യാത്രക്കാരില്‍ 25 പേരാണ് എറണാകുളം ജില്ലയിലേക്കുള്ളത്. തൃശൂര്‍ 73, പാലക്കാട് 13, മലപ്പുറം 23, കാസര്‍കോട് 1, ആലപ്പുഴ 15, കോട്ടയം 13, പത്തനംതിട്ട 8 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിന്നുള്ളവരുടെ കണക്ക്.
പ്രവാസികളെ മടക്കി എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാന സര്‍വീസുകളില്‍ ഇന്ത്യയിലെ പത്തുസംസ്ഥാനങ്ങളിലേയ്ക്ക് ഇന്ത്യക്കാരെ എത്തിക്കാനാണ് ശ്രമം. പതിമൂന്നാം തീയതി വരെയാണ് നിലവില്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നാല് വിമാനങ്ങള്‍ ആദ്യ ദിനം കേരളത്തിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും പിന്നീട് രണ്ടെണ്ണം മാറ്റിവയ്ക്കുകയായിരുന്നു. യാത്രാക്കൂലി, ക്വറന്റീൻ കാലത്തെ ചെലവ് എന്നിവ പ്രവാസികള്‍ തന്നെ വഹിക്കണം.
advertisement
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Expats Return | 383 പേർ പറന്നിറങ്ങി ജന്മനാടിന്റെ സംരക്ഷണത്തിലേക്ക്; കൊച്ചിയിലും കരിപ്പൂരിലുമായി ആദ്യവിമാനങ്ങൾ എത്തി
Next Article
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
  • മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.

  • 2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.

  • മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement