TRENDING:

Lok Sabha Election Result 2024 | ഇന്ത്യ സഖ്യത്തിന് മുൻ‌തൂക്കം പ്രവചിക്കുമ്പോഴും തമിഴ്നാട്ടിൽ വോട്ട് ഷെയർ ഉയരുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി.

Last Updated:

ഏപ്രിൽ 19 ന് ഒറ്റ ഘട്ടമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 72.09% പോളിംഗ് രേഖപ്പെടുത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 4 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. തമിഴ്‌നാട് ലോക്‌സഭാ സീറ്റുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 9 മണിയോടെ ആദ്യ ട്രെൻഡുകൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടിലെ അന്തിമ ഫലങ്ങൾ വൈകുന്നേരത്തോടെയുണ്ടാകും.
advertisement

പൊതുതെരഞ്ഞെടുപ്പിലെ ഏഴ് ഘട്ട വോട്ടെടുപ്പിൻ്റെ അവസാനം പുറത്തിറക്കിയ ന്യൂസ് 18 മെഗാ എക്‌സിറ്റ് പോൾ പ്രകാരം 36-39 സീറ്റുകൾക്കിടയിൽ ഇന്ത്യാ ബ്ലോക്ക് തമിഴ്‌നാട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടുമെന്ന് പ്രവചിക്കപ്പെടുന്നു.

ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം 2024

മെഗാ എക്‌സിറ്റ് പോൾ തമിഴ്‌നാട്ടിൽ ഭാരതീയ ജനതാ പാർട്ടിക്ക് 1-3 സീറ്റുകൾ പ്രവചിക്കുന്നു. സംസ്ഥാനത്ത് കോൺഗ്രസിന് 8-10 സീറ്റുകൾ ലഭിച്ചേക്കും. എന്നാൽ ഇന്ത്യാ സഖ്യത്തിന് സഖ്യകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ആകും കൂടുതൽ വോട്ടുകൾക്ക് സാധ്യത തുറക്കുക. ഇന്ത്യാ ബ്ലോക്കിന് തമിഴ്‌നാട്ടിൽ 36-39 സീറ്റുകൾ ലഭിക്കും. പ്രതിപക്ഷമായ എഐഎഎംഡികെക്ക് ന്യൂസ് 18 എക്‌സിറ്റ് പോൾ 0-2 സീറ്റുകൾ പ്രവചിച്ചിരുന്നു.

advertisement

ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ; എഐഎഡിഎംകെ, ഡിഎംകെ, കോൺഗ്രസ്, മറ്റ് പാർട്ടികൾ ഉൾപ്പെടുന്ന ഇന്ത്യാ ബ്ലോക്ക് എന്നിവ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. കോയമ്പത്തൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, ഡിഎംകെയുടെ ഗണപതി രാജ്കുമാർ, എഐഎഡിഎംകെയുടെ സിങ്കൈ ജി. രാമചന്ദ്രൻ, നാം തമിഴർ കച്ചിയുടെ (എൻടികെ) കലാമണി ജഗനാഥൻ എന്നിവർക്കെതിരെയാണ് മത്സരിച്ചത്.

ബിജെപിയുടെ തമിഴിസൈ സൗന്ദരരാജൻ ഭാഗ്യം പരീക്ഷിക്കുന്ന ദക്ഷിണ ചെന്നൈയിൽ 67.82 ശതമാനം പോളിങ് രേഖപ്പെടുത്തി. ഡിഎംകെയുടെ തമിഴാച്ചി തങ്കപാണ്ഡ്യനും എഐഎഡിഎംകെയുടെ ജെ ജയവർദ്ധനുമാണ് പ്രധാന എതിരാളികൾ. ഏപ്രിൽ 19 ന് ഒറ്റ ഘട്ടമായി നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 72.09% പോളിംഗ് രേഖപ്പെടുത്തി. 75.67% വോട്ടുകളോടെ, വടക്കൻ തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചിയിലാണ് ഏറ്റവും കൂടുതൽ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയത്. സെൻട്രൽ ചെന്നൈയിലാണ് ഏറ്റവും കുറവ്, 67.35%. 2019 ൽ സംസ്ഥാനത്ത് 72.44% പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

advertisement

തമിഴ്‌നാട്ടിൽ അക്കൗണ്ട് സ്ഥാപിക്കാനായില്ലെങ്കിലും അഞ്ച് വർഷം മുൻപത്തെ 3.6 ശതമാനത്തിൽ നിന്നും വോട്ട് വിഹിതം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 39 സീറ്റുകളിൽ 38 സീറ്റുകളും ഡിഎംകെ സഖ്യം നേടിയപ്പോൾ ബിജെപിക്ക് സീറ്റുകൾ ഒന്നും ലഭിച്ചില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വോട്ടെടുപ്പ് ദിനത്തിൽ ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു. "തമിഴ്നാട്ടിലെ ജനങ്ങൾ പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. “ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാർട്ടി ശക്തമാണ്, ജനങ്ങൾ ഞങ്ങളോടൊപ്പമുണ്ട്, ജൂൺ 4 എൻഡിഎയ്ക്ക് ചരിത്രപരമായ ഫലമായിരിക്കും," അണ്ണാമലൈ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Lok Sabha Election Result 2024 | ഇന്ത്യ സഖ്യത്തിന് മുൻ‌തൂക്കം പ്രവചിക്കുമ്പോഴും തമിഴ്നാട്ടിൽ വോട്ട് ഷെയർ ഉയരുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി.
Open in App
Home
Video
Impact Shorts
Web Stories