ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര ട്രെയിനുകൾ ഓടിത്തുടങ്ങും; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: ഘട്ടം ഘട്ടമായി ലോക് ഡൗൺ ഒഴിവാക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കും. ജനശതാബ്ദി ഉൾപ്പെടെയുള്ള ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള ബുക്കിംഗ് ഐ.ആർ.സി.ടി.സി ആരംഭിച്ചിട്ടുണ്ട്.


ട്രെയിനുകളുടെ സമയവിവരപ്പട്ടിക ഇങ്ങനെ;


You may also like:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന

[news]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ്

[news]ഓന്തിനെ പോലെ നിറം മാറും; നട്ടെല്ലിൽ ശക്തിയേറിയ വിഷം; ഗവേഷകർ കണ്ടെത്തിയ അപൂർവ മത്സ്യം [news]


ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായും തെരഞ്ഞെടുത്ത കൗണ്ടറുകള്‍വഴിയും ബുക്ക് ചെയ്യാവുന്നതാണെന്ന് റെയിൽവെ അറിയിച്ചു. അതേസമയം സമ്പൂർണ ലോക്ക് ഡൗണായ ഞായറാഴ്ച ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കില്ല.


സ്റ്റോപ് ക്രമീകരണം ഇങ്ങനെ


തിരുവനന്തപുരം - ലോക് മാന്യതിലക് നേത്രാവതി എക്സ്പ്രസിന് (06345, 06346) ചെറുവത്തൂരിൽ സ്റ്റോപ് ഉണ്ടായിരിക്കില്ല.


എറണാകുളം ജംഗ്ഷനും ഡല്‍ഹിക്കും (ഹസ്രത്ത് നിസാമുദ്ദീന്‍) ഇടയില്‍ സര്‍വീസ് നടത്തുന്ന മംഗള ലക്ഷദ്വീപ് എക്സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂര്‍, പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകൾ ഒഴിവാക്കി.

Published by: Aneesh Anirudhan
First published: May 31, 2020, 4:06 PM IST