കൊച്ചി: കടൽപുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് കടൽപുല്ലുകൾക്കിടയിൽ നിന്ന് പുതിയ അതിഥിയെ കണ്ടെത്തിയത്. ഏറെ സവിശേഷതകളുള്ള ഈ മീൻ ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് നിറം മാറുന്നത്. ആദ്യകാഴ്ചയിൽ പവിഴത്തണ്ട് പോലെ തോന്നിച്ച മീൻ, ചെറിയ തണ്ട് കൊണ്ട് തൊട്ടപ്പോൾ നിറം മാറാൻ തുടങ്ങിയതോടെയാണ് അപൂർവയിനം മത്സ്യമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.
ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. ഒറ്റ നോട്ടത്തിൽ മീനാണെന്ന് പോലും മനസ്സിലാക്കാനാകാത്ത വിധത്തിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിൽ, ആദ്യം വെള്ള നിറത്തിൽ കാണപ്പെട്ട മീൻ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞ നിറമായും മാറി.
ഉള്ളിലുള്ളത് ഉഗ്ര വിഷം
നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ പൊതുവായി സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. അത് കൊണ്ട് തന്നെ ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ മീനിനെ സ്വന്തമാക്കിയത്.
TRENDING:ഉമയും ഭാമയും; ഒന്നര വയസുകാരിയുടെ കൂട്ടായി ഇമ്മിണി ബല്യൊരു ആന [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]'നിശബ്ദതയും കുറ്റകൃത്യമാണ്'; ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തിൽ നെറ്റ്ഫ്ലിക്സ് [NEWS]
മിക്കവാറും രാത്രികളിലാണ് ഇവ ഇര തേടുന്നത്. ഇര തൊട്ടടുത്ത് വരുന്നത് വരെ കടലിന്റെ അടിത്തട്ടിൽ ചലനമില്ലാതെ കിടക്കുന്നതാണ് രീതി. ഇര അടുത്തെത്തിയാൽ മിന്നൽവേഗത്തിൽ അകത്താക്കും. കാഴ്ച ശക്തി കൊണ്ടല്ല, മറിച്ച് വശങ്ങളിലുള്ള പ്രത്യേക സെൻസറുകളിലൂടെയാണ് ഇരതേടുന്നത്. ഇത്തരത്തിൽ 10 സെ.മീ വരെ അകലെയുള്ള ഞണ്ടിന്റെ ശ്വാസോച്ഛോസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി ഈ മീനിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ധ്രുതഗതിയിൽ ഇവ തിരിച്ചറിയും.
നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽ പെട്ട വളെര അപൂർവമായ 'ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ' ആണിത്. തമിഴ്നാട്ടിലെ സേതുകരൈ തീരത്തുനിന്നാണ് സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ ആർ ജയഭാസ്‌കരന്റെ നേതൃത്വിലുള്ള ഗവേഷക സംഘം മീനിനെ കണ്ടെത്തിയത്. പഠനത്തിന്റെ ഭാഗമായുള്ള പരിശോധനകൾക്ക് ശേഷം മീനിനെ സിഎംഎഫ്ആർഐയിലെ മ്യൂസിയത്തിൽ നിക്ഷേപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Science