നവനീതിന്റെ മൂന്ന് ഹോട്ടലുകളിൽനിന്നായി കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന റെയ്‌ഡിലാണ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പിടിച്ചെടുത്തത്. സംഭവത്തിൽ ഹോട്ടൽ മാനേജർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹോട്ടൽ ഉടമ നവനീത് കൽറ ഒളിവിൽപോയത്.
Also Read തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് 8 മാസം ഗർഭിണിയായ ഡോക്ടർ മരിച്ചു
ഡൽഹിയിലെ ഖാൻ ചാച്ച ഹോട്ടൽ ശൃംഖലയുടെ ഉടമയാണ് നവനീത് കൽറ. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്ന ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഇരട്ടിയിലധികം വിലയ്ക്കാണ് നവനീതും സംഘവും കരിഞ്ചന്തയിൽ വിറ്റിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
advertisement
സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന നിരക്ക് തീരുമാനിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയായിരിക്കും ഉത്തരവ് പുറപ്പെടുവിക്കുക.
ജനറല്‍ വാര്‍ഡിന് പരമാവധി പ്രതിദിനം 2645 രൂപ ഈടാക്കാവുന്നതാണ്. പിപിഇ കിറ്റുകള്‍ വിപണി വിലയ്ക്ക് ലഭ്യമാക്കണം. ഓക്‌സിമീറ്റര്‍ പോലെയുള്ള ഉപകരണങ്ങള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്. കോവിഡ് ചികിത്സ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ ഡിഎംഒയെ അറിയിക്കാവുന്നതാണ്. അധിക നിരക്ക് ഈഈടാക്കുന്ന ആശുപത്രികള്‍ക്ക് അധിക തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനായി അപ്പീല്‍ അതോറിറ്റിയെ നിയോഗിക്കുമെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച സര്‍ക്കാര്‍ തീരുമാനം അഭിനന്ദാര്‍ഹമാണെന്ന് കോടതി പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ ചികിത്സാ നിരക്ക് നിശ്ചയിക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഹൈക്കോടതി സ്വയമേധയ കേസെടുത്തിരുന്നു. സര്‍ക്കാരിനോട് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിശ്രമമില്ലാത്ത ജോലിയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ കെജിഎംഒഎ ആവശ്യപ്പെടുന്നു.
കൂടുതല്‍ ഡൊമിസിലറി കെയര്‍ സെന്ററുകളും സിഎഫ്എല്‍ഡിസികളും തുടങ്ങുന്നതിനു പകരം നിലവിലെ കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കണം. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്റെ മുന്‍ഗണനാക്രമത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തണമെന്നും കെജിഎംഒഎ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
Also Read-കോവിഡ് ബാധിച്ച് വീട്ടിൽ കുഴഞ്ഞ് വീണ ബിജെപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
ഡോമിസിലറി കെയര്‍ സെന്ററുകളിലും സിഎഫ്എല്‍ടിസികളിലും ഡോക്ടര്‍മാരുടെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം നടപ്പിലാക്കണം. കൂടുതല്‍ ഡിസിസികളും സി എഫ് എല്‍ ഡി സി കളും തുടങ്ങുന്നതിനേക്കാള്‍ ഇവിടങ്ങളിലെ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണം. വിരമിച്ച ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചുകൊണ്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സജ്ജമാക്കണം.
പിജി പഠനത്തിന് പോയ ഡോക്ടര്‍മാരെ തിരികെ വിളിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കണം. മുന്‍ഗണന ക്രമം നിശ്ചയിച്ച് 18 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെയും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പെടുത്തണം.
കേരളം വില കൊടുത്ത് വാങ്ങിയ 3.5 ലക്ഷം കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിന്‍ മറ്റു ജില്ലകളിലേക്ക് മാറ്റും. രണ്ട് ദിവസത്തിനുള്ളില്‍ വാക്‌സിന്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ
പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് 3.5 ലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്ത് എത്തിച്ചത്. 12 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വാക്‌സിന്‍ മഞ്ഞുമ്മലിലുള്ള കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കേന്ദ്രത്തിലേക്ക് മാറ്റി . ഇവിടെനിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും വാക്‌സിന്‍ കൊണ്ടുപോകും. ഇതിന് ശേഷമാകും ജില്ലകള്‍ക്ക് വിതരണം ചെയ്യുക