കോവിഡ് ബാധിച്ച് വീട്ടിൽ കുഴഞ്ഞ് വീണ ബിജെപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

Last Updated:

ബിജെപി പ്രവർത്തകനായ വിഭൂഷിനെയാണ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഇവർ ആംബുലൻസിന് കാത്തു നിൽക്കാതെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.

പാലക്കാട്: ആലപ്പുഴയിൽ അവശനിലയിലായ കോവിഡ് രോഗിയെ ബൈക്കിൽ എത്തിച്ച് രക്ഷകരായി മാറിയ അശ്വിനെയും രേഖയെയും നാം മറന്നിട്ടില്ല. ഇതിന് പിന്നാലെയാണ് പാലക്കാട് പെരുവെമ്പിൽ നിന്നും  രാഷ്ട്രീയം മറന്ന ഒരു രക്ഷാ ദൗത്യം നാടിൻ്റെ ശ്രദ്ധ നേടുന്നത്. പാലക്കാട് പെരുവെമ്പിൽ വീട്ടിൽ  കുഴഞ്ഞ് വീണ കോവിഡ് രോഗിയെ  ആശുപത്രിയിലെത്തിച്ച് വാർഡ് മെമ്പറും ഡിവൈഎഫ്ഐ പ്രവർത്തകരും. ബിജെപി പ്രവർത്തകനായ വിഭൂഷിനെയാണ് വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഇവർ ആംബുലൻസിന് കാത്തു നിൽക്കാതെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്. ഒരാളുടെ ജീവൻ രക്ഷിക്കാനായി നടത്തിയ  ഇവരുടെ ശ്രമത്തിന് നാടാകെ കയ്യടിയ്ക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിഭൂഷും ഭാര്യ അജനയും. ഇന്നലെ വിഭൂഷ് വീട്ടിൽ കുഴഞ്ഞ് വീണതോടെ വേഗത്തിൽ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു വീട്ടുകാരും നാട്ടുകാരും. പ്രദേശവാസികളിലൊരാൾ പെരുവെമ്പ് പഞ്ചായത്തിൻ്റെ ഹെൽപ് ഡെസ്കിലേക്ക് വിളിച്ചു പറഞ്ഞു.  ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് എത്താൻ അര മണിക്കൂറോളമാകുമെന്നറിയിച്ചു. തുടർന്ന് പഞ്ചായത്തിലെ സ്വകാര്യ ആബുലൻസ് സർവ്വീസ് നടത്തുന്ന ആളെ വിളിച്ചെങ്കിലും രോഗിയേയും കൊണ്ട് നെന്മാറയിലേക്ക് പോയിരുന്നു. ഈ വാഹനം തിരിച്ചെത്താനും ഏറെ സമയം ആകുമെന്ന് ബോധ്യമായതോടെ വാർഡ് മെമ്പർ സുരേഷിൻ്റെ സ്വകാര്യ വാഹനത്തിൽ വിഭൂഷിനെ കൊണ്ടുപോവാൻ തീരുമാനിയ്ക്കുകയായിരുന്നു. സുരേഷിനൊപ്പം ഡിവൈഎഫ്ഐ പ്രവർത്തകരായ കെ. സന്ദീപ്,  ആർ തേജസ് എന്നിവരും ഒപ്പം ചേർന്നു. തുടർന്ന് സുരേഷിൻ്റെ ഒമ്നി വാനിൽ പി പി ഇ കിറ്റ് ധരിച്ചെത്തിയ സന്ദീപും തേജസും അത്യാസന്ന നിലയിലായ വിഭൂഷിനെ വീട്ടിൽ നിന്നും ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു.
advertisement
ആംബുലൻസിനായി ഏറെ നേരം കാത്തിരുന്നുവെങ്കിൽ വിഭൂഷിൻ്റെ ആരോഗ്യസ്ഥിതി ഏറെ ഗുരുതരമാവുകയായിരുന്നു. പെരുവെമ്പിൽ ഓട്ടോ ഡ്രൈവറായ വിഭൂഷ് സജീവ ബിജെപി പ്രവർത്തകനാണ്. ഭാര്യ അജന കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പെരുവെമ്പ് അഞ്ചാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. രണ്ടു പേരും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു വരികയായിരുന്നു. ഇന്നലെയാണ് വിഭൂഷന് വലിയ തോതിൽ ക്ഷീണം അനുഭവപ്പെട്ടത്. പിന്നീട് കുഴഞ്ഞ് വീഴുകയായിരുന്നു.എന്നാൽ രക്ഷാദൗത്യത്തിന് രാഷ്ട്രീയം ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചാണ് കോവിഡ് ബാധിതനായ വിഭൂഷിനെ ഡിവൈഎഫ്ഐ പ്രവർത്തകരായ  സുരേഷും, തേജസും, സന്ദീപും ആശുപത്രിയിലെത്തിച്ച് രക്ഷകരായത്.
advertisement
ആശുപത്രിയിലെത്തിയ്ക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന വിഭൂഷൻ്റെ ആരോഗ്യനില ഇപ്പോൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ പുതുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റാണ് വാർഡ് മെമ്പർ കൂടിയായ സുരേഷ്. പെരുവെമ്പ് ഈസ്റ്റ് മേഖലാ സെക്രട്ടറിയായ സന്ദീപ് പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. ഡിവൈഎഫ്ഐ പെരുവെമ്പ് വെസ്റ്റ് മേഖലാ ട്രഷറർ ആയ തേജസ് യുവ കർഷകനാണ്.
advertisement
വിഭൂഷൻ അവശ നിലയിൽ ആണെന്നറിഞ്ഞപ്പോൾ ജീവൻ രക്ഷിയ്ക്കുക എന്നത് മാത്രമായിരുന്നു ചിന്തയെന്നും മറ്റൊന്നും നോക്കിയില്ലെന്നും ഇവർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് ബാധിച്ച് വീട്ടിൽ കുഴഞ്ഞ് വീണ ബിജെപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ
Next Article
advertisement
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
കുന്തിരിക്കം ശേഖരിക്കാൻ‌ പോയ ഫോറസ്റ്റ് വാച്ചറെ കടുവ ആക്രമിച്ചു കൊന്നു; സംഭവം പൊന്നമ്പലമേട് വനത്തിൽ
  • പെരിയാർ ടൈഗർ റിസർവിലെ താത്കാലിക വാച്ചറായ അനിൽ കുമാറിനെ കടുവ ആക്രമിച്ച് കൊന്നു.

  • പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

  • ഞായറാഴ്ച രാവിലെ കുന്തിരിക്കം ശേഖരിക്കാൻ പോയതായിരുന്നു അനിൽകുമാർ.

View All
advertisement