ടെക്നോളജിയുടെ വികാസം കാരണം പരമ്പരാഗത ഗെയ്മുകൾ ഇപ്പോൾ മൊബൈലുകളിൽ ലഭ്യമായത് കൊണ്ട് തന്നെ ഡെയ്സും പീസുകളും ഒക്കെ ഇടുന്ന പഴയ രീതി ഇപ്പോൾ കാലഹരണപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പരാതിക്കാരൻ പറയുന്നത് ലുഡോ സുപ്രീം ആപ്പ് നാല് പേര് കളിക്കുമ്പോൾ ഒരാളിൽ നിന്ന് 5 രൂപ വീതം ഈടാക്കുന്നുണ്ടെന്നാണ്. വിജയിക്കുന്ന വ്യക്തിക്ക് 17 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നും ബാക്കി 3 രൂപ ഗെയിം നിർമിച്ച കമ്പനിക്കാണെന്നും അദ്ദേഹം പറയുന്നു. പരാതിക്കാരന്റെ അഭിഭാഷകനായ നിഖിൽ മെങ്ടെ ലുഡോയുടെ പേരിൽ നടക്കുന്ന ചൂതാട്ടം ഒരു സാമൂഹിക തിന്മയായി മാറുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.
advertisement
ആദ്യം മജിസ്ട്രേറ്റ് കോടതിയിലായിരുന്നു ഈ വിഷയം എത്തിയിരുന്നത്. എന്നാൽ കോടതി പരിഗണനയിൽ എടുക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പരാതിക്കാരൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. പണം ഉപയോഗിച്ച് ലുഡോ കളിക്കുനന്ത് ചൂതാട്ട നിരോധന നിയമത്തിന്റെ 3, 4, 5 സെക്ഷനുകളുടെ പരിധിയിൽ വരുമെന്ന് മൂലെ അവകാശപ്പെടുന്നു. ഇത്തരം ഒരു പരാതി കോടതി അടിയന്തിരമായി പരിഗണനക്കെടുക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് പലരും ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇതൊരു സാമൂഹ്യ തിന്മയായി മാറുന്നുവെന്നും യുവാക്കൾ ഈ പാതയിലേക്ക് വഴി മാറിപോകുന്നുവെന്നും അദ്ദേഹം പറയുന്നു.
You may also like:കാമുകിയുടെ വിവാഹത്തിന് 'വധു'വിന്‍റെ വേഷം ധരിച്ചെത്തി യുവാവ്; ആളുകൾ ചേർന്ന് കയ്യോടെ പൊക്കി
കോടതിൽ ഹരജി സമർപ്പിക്കുന്നതിന് മുമ്പ് മൂലെ വിപി റോഡ് പോലീസ് സ്റ്റേഷനിൽ മൂലെ എത്തിയിരുന്നു. എന്നാൽ പോലീസ് അദ്ദേഹത്തിന്റ പരാതിയിൽ നടപടി എടുക്കാൻ തയാറായില്ല. ലുഡോ കളിക്കണമെങ്കിൽ സ്കിൽ ആവശ്യമാണ് എന്ന് പറഞ്ഞ പോലീസ് എഫ് ഐ ആർ രെജിസ്റ്റെർ ചെയ്യാൻ തയാറായില്ല. എന്നാൽ പോലീസ് നടപടി റദ്ദ് ചെയ്യണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഹൈ കോടതിയോട് ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ലോക്ക്ഡൗണ് കാരണം ആളുകള് കൂടുതലായി വീട്ടിലിരുന്നപ്പോള് സമയം കളയാന് ആളുകള് കൂടുതലായി കളിച്ചിരുന്നന മൊബൈല് ഗെയ്മാണ് ലുഡോ. ഇനി കോടതി ഈ ആപ്പിനെതിരെ എന്ത് നടപടി സ്വീകരിക്കും എന്നത് ഏറെ ശ്രദ്ധേയമാണ്.
