ആരോപണങ്ങൾക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ രൂപാലി സന്ദർശിച്ചിരുന്നു. ഫഡ്നാവിസ് രാജി ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന് ശേഷമാണ് രാജി വയ്ക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ വനിത കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് താൻ രാജിസമർപ്പിക്കുന്നുവെന്ന് രൂപാലി പറഞ്ഞു.
നാസിക്കിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അശോക് ഖരതുമായാണ് രൂപാലിക്ക് അടുത്തബന്ധമുണ്ടായിരുന്നത്. ഇയാളോടൊപ്പമുള്ള രൂപാലിയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അശോക് ഖരത്തിനൊപ്പം ദുർമന്ത്രവാദത്തിൽ രൂപാലി ഏർപ്പെട്ടിരുന്നു. കൂടാതെ അശോക് ഖരത്തിന്റെ ഇഷാനേശ്വർ മഹാദേവ ക്ഷേത്ര ട്രസ്റ്റിൽ അംഗമാണ് രൂപാലിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്ത് നിന്ന് വൻ പ്രതിഷേധവും പൊട്ടിപ്പുറപ്പെട്ടു.
advertisement
രൂപാലിയെ ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം നടത്തി. ബലാത്സംഗത്തിനിരയായ സ്ത്രീകളെ രൂപാലി ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 2024 ഒക്ടോബർ 15 നാണ് രൂപാലിയെ വനിതാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചത്.
